അഭിനന്ദന്റെ പേരിലും വ്യാജ അക്കൗണ്ട് ; വ്യാജസന്ദേശം പ്രചരിപ്പിക്കുന്നു -നേട്ടം ആർക്ക് ?

ധീര സൈനികൻ എയർഫോഴ്സ് വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ പാടിപ്പുകഴ്ത്തുമ്പോഴും ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതിനു പിന്നിൽ വെറും തമാശക്കപ്പുറം പലപ്പോഴും രാഷ്ട്രീയമുൾപ്പടെയുള്ള ഗൂഡ്ഡലക്ഷ്യങ്ങളും ഉണ്ടാകാറുണ്ട്
അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാന്‍റെ പിടിയിലായതുമുതല്‍ ഇന്ത്യന്‍ ജനതയുടെ പ്രാര്‍ത്ഥന വീര സൈനികനെ വിട്ടുകിട്ടാന്‍ വേണ്ടിയുള്ളതായിരുന്നു. കഴിഞ്ഞ ദിവസം അഭിനന്ദന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയപ്പോള്‍ രാജ്യമൊന്നാകെ ആനന്ദത്തിലായിരുന്നു. പക്ഷെ ഇതിനിടയിൽ ഐ.എ.എഫ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് പ്രചാരണം നടത്തുകയാണ് ഒരുകൂട്ടർ. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന ആരോപണം ശക്തമാകുന്നുണ്ട്
അഭിനന്ദന്‍ പാക് തടവില്‍ കഴിയുന്ന മാര്‍ച്ച് ഒന്നിന് രാവിലെ 9.30നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്നാണ് ട്വിറ്ററില്‍ നിന്നും വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ വ്യാജപേജാണിതെന്നത് വ്യക്തമാണ്.
അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം അഭിനന്ദന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശമായിരുന്നു. അഭിനന്ദന്‍റെ ട്വീറ്റര്‍ സന്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ അറിയിച്ചു.
നരേന്ദ്രമോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ‘അഭിമാനം തോന്നുന്നു’ എന്നു ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. മോദിയ്ക്ക് അഭിനന്ദന്‍ നന്ദി പറഞ്ഞുവെന്ന തരത്തില്‍ ബി.ജെ.പി വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ഇന്ത്യ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരുടെ ട്വീറ്റുകളാണ് പ്രധാനമായും ഈ അക്കൗണ്ടുവഴി റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം ആരംഭിച്ചത്. അഭിനന്ദന്‍റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് എ എന്‍ ഐ അറിയിച്ചു.
അതേസമയം, പാക് ആര്‍മിയേയും പാക്കിസ്ഥാനേയും പ്രകീര്‍ത്തിച്ചുകൊണ്ട് അഭിനന്ദന്റെ പേരില്‍ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടും പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 28നാണ് ഈ അക്കൗണ്ട് സൃഷ്ടിച്ചത്. പാക് സൈന്യത്തിന് അനുകൂലമായ പ്രചരണങ്ങളാണ് ഇതുവഴി നടത്തുന്നത്.
ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടെയാണ് അഭിനന്ദൻ സഞ്ചരിച്ചിരുന്ന മിഗ്-21 വിമാനം തകർന്ന് പാക് മേഖലയിൽ വീണത്. പാക് സ്വദേശികൾ അഭിനന്ദനെ പിടികൂടി സൈന്യത്തിന് കൈമാറുകയായിരുന്നു
ഒരുപക്ഷേ, വര്‍ധമാന്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വ്യോമസേന വിംഗിന്റെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളിലോ സമീപത്തെ സൈനിക കേന്ദ്രങ്ങളിലോ പാക് വ്യോമസേന ബോംബിങ് നടത്തുമായിരുന്നു.
തക്കസമയത്ത് പറന്നുയര്‍ന്ന ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചടിച്ചതോടെ അതിര്‍ത്തിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഇന്ത്യന്‍ സൈനിക പോസ്റ്റിന് സമീപം ബോംബുകള്‍ വര്‍ഷിച്ച് പാക് വിമാനങ്ങള്‍ തിരിച്ചു പറക്കുകയായിരുന്നു. ഇതിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സൈനിക വ്യൂഹത്തിലെ ഒരു വിമാനത്തിലെ പൈലറ്റായിരുന്നു അഭിനന്ദന്‍.
പാകിസ്താന്റെ കയ്യിൽ അകപ്പെട്ടിട്ടും ധീരമായി , ഒട്ടും കൂസലില്ലാതെ പാക് സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ മറുപടി നല്‍കുന്നതു പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമായാണ് . ഇന്ത്യന്‍ സൈനിക രഹസ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മറ്റും അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ല എന്ന് ധീരതയോടെ ഉത്തരം നല്‍കിയ ധീരനായ ജാവാനാണ് അഭിനന്ദന്‍.
എന്തിനു വേണ്ടിയാണെങ്കിലും ആദ്ദേഹത്തിന്റെ പേരിൽ വ്യാജ അൽകൗണ്ടുകൾ ഉണ്ടാക്കി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് രാജദ്രോഹമാണ് . ഇത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുകതന്നെ വേണം
https://www.facebook.com/Malayalivartha
























