അതിര്‍ത്തിയില്‍ പോയി ആരുടെയെങ്കിലും തോക്ക് പിടിച്ചുവാങ്ങി എന്തെങ്കിലും ചെയ്യണം; ബോളിവുഡ് ക്വീൻ കങ്കണയുടെ പരാമർശം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഇപ്പോഴും സംഘര്‍ഷം തുടരുന്ന ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പോയി ആരുടെയെങ്കിലും തോക്ക് പിടിച്ചുവാങ്ങി എന്തെങ്കിലും ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നെന്ന് ബോളിവുഡ് ക്വീൻ കങ്കണ റണൗത്. ശനിയാഴ്ച്ച ശനിയാഴ്ച 'ഇന്ത്യ ടുഡേ' കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു കങ്കണയുടെ പരാമര്‍ശം.
അതേസമയം ബോളിവുഡിലെ സഹപ്രവര്‍ത്തകരെ രാജ്യദ്രോഹികള്‍ എന്ന് കങ്കണ അഭിസംബോധന ചെയ്യുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനെ തകര്‍ക്കണമെന്ന ആഹ്വാനവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കവെയാണ് തന്റെ മുന്‍ പരാമര്‍ശത്തെ പ്രതിരോധിച്ച് നടി രംഗത്തെത്തിയത്.
"അത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ (പുല്‍വാമ ആക്രമണം) നടന്നുകഴിയുമ്പോൾ എല്ലാവര്ക്കും തോന്നുന്ന അതേവികാരം തന്നെയാണു താനും പ്രകടിപ്പിച്ചത്. നമ്മുടെ ബോധമണ്ഡലത്തില്‍ ഏറ്റ ആഴമേറിയ മുറിവും മുറിപ്പാടുമായിരുന്നു ആ സംഭവം. ആ സംഭവത്തിന്റെ ക്രൂരത എന്നെ ഉലച്ചുകളഞ്ഞു. അതിര്‍ത്തിയിലേക്കു പോയി ആരുടെയെങ്കിലും തോക്ക് പിടിച്ചുവാങ്ങി ആവശ്യമായത് ചെയ്യണമെന്നാണ് എന്റെ മനസ് പറഞ്ഞത്- കങ്കണ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രണ്ടുവട്ടം ആലോചിക്കേണ്ട ആവശ്യമില്ലെന്നും മനസ് പറയുംപോലെ ചെയ്യണമെന്നും നടി പറഞ്ഞു'.
https://www.facebook.com/Malayalivartha
























