മോദിയെ തളര്‍ത്താനാവില്ല; ജവാന്മാര്‍ക്കൊപ്പം രാജ്യംമുഴുവന്‍ ഉറച്ചുനില്‍ക്കും; ബിഹാറിലെ പട്‌നയില്‍ നടന്ന സങ്കല്‍പ്പ് റാലിയില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രതിപക്ഷം കാവല്‍ക്കാരനെ അവഹേളിക്കുന്നു. എന്നാല്‍ കാവല്‍ക്കാരന്‍ ജാഗ്രതയോടെ നിലകൊള്ളുന്നു മോദി. ഭീകരര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പകരം 21 പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് എന്‍.ഡി.എയ്‌ക്കെതിരെ വിമര്‍ശം ഉന്നയിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ ഇതൊന്നും മറക്കില്ല' പ്രധാനമന്ത്രി മോദി പറഞ്ഞു. ബിഹാറിലെ പട്‌നയില്‍ നടന്ന സങ്കല്‍പ്പ് റാലിയില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാര്‍ക്കൊപ്പം രാജ്യംമുഴുവന്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, നിങ്ങളുടെ കാവല്‍ക്കാരന്‍ എന്നത്തെക്കാളും ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് ഉറപ്പുനല്‍കുന്നു.
'ഇപ്പോള്‍ വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചിരിക്കുകയാണ് അവര്‍. കോണ്‍ഗ്രസും സഖ്യകക്ഷികളും സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നത് എന്തിനാണ് ? ശത്രുവിന് പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അവര്‍ പുറത്തിറക്കുന്നത് എന്തിനാണ്. ബലാക്കോട്ടിലെ ഭീകര ക്യാമ്പുകളില്‍ വ്യോമസേന നടത്തിയ ആക്രമണത്തെ രാജ്യം മുഴുവന്‍ അഭിനന്ദിക്കുമ്പോള്‍ ചിലര്‍ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുകയാണ്. ഭീകരര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പകരം 21 പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് എന്‍.ഡി.എയ്‌ക്കെതിരെ വിമര്‍ശം ഉന്നയിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ ഇതൊന്നും മറക്കില്ല' പ്രധാനമന്ത്രി മോദി പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമാണ് പ്രധാനമന്ത്രി സങ്കല്‍പ്പ് റാലിയുടെ വേദി പങ്കിട്ടത്. 2009 നുശേഷം ആദ്യമായാണ് മോദിയും നിതീഷ് കുമാറും ഒരുമിച്ച് വേദി പങ്കിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
https://www.facebook.com/Malayalivartha






















