മോദി നുണകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ആഗോളതലത്തില്‍ ഇന്ത്യ അപമാനിക്കപ്പെടുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മോദി നുണകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ആഗോളതലത്തില്‍ ഇന്ത്യ അപമാനിക്കപ്പെടുന്നുവെന്ന് യെച്ചൂരി ആഞ്ഞടിച്ചു.
ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പരാമർശം. ബാലാകോട്ട് വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ പറഞ്ഞതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.
'ബാലാകോട്ട് ആക്രമണം ആള്‍നാശമുണ്ടാക്കിയില്ലെന്ന് മോദിയുടെ മന്ത്രി ക്യാമറക്ക് മുന്നിൽ പറയുന്നു. എത്രമാത്രം നുണകളാണ് സർക്കാർ പ്രചരിപ്പിച്ചത്. ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിച്ച മോദിയുടെ നടപടിയും ആഗോളതലത്തിൽ രാജ്യത്തെ അപമാനിക്കുന്നതാണ്. അദ്ദേഹം ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ് '- സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
പാക് ഭീകരകേന്ദ്രങ്ങളിലെ ഇന്ത്യയുടെ ബോംബാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ എന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ ചോദിച്ചിരുന്നു. 300 പേര്‍ കൊല്ലപ്പെട്ടെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കൊലപാതകം ആയിരുന്നില്ലെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു വ്യോമ സേനയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്തകളെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു അലുവാലിയയുടെ ഈ മറുപടി.
ഇന്ത്യന്‍ മാധ്യങ്ങളുടെയും അന്താരാഷ്ടമാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ ചുരുവില്‍ പ്രസംഗിച്ചതും കേട്ടു. 300 പേര്‍ കൊല്ലപ്പെട്ടന്ന് അദ്ദേഹം പറഞ്ഞിരുന്നോ? അമിത്ഷായോ മറ്റേതെങ്കിലും ബി.ജെ.പി വക്താക്കളോ പറഞ്ഞിരുന്നോ എന്നും എസ്.എസ് അലുവാലിയ ചോദിച്ചു. കൊലപാതകം ആയിരുന്നില്ലെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു വ്യോമ സേനയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ എത്രക്രണ്ട് നിരീക്ഷണം ശക്തമാക്കിയാലും അവരുടെ ഭീകര കേന്ദ്രം ഇന്ത്യക്ക് തകര്‍ക്കാനാകും എന്ന് ബോധ്യപ്പെടുത്തലായിരുന്നു. ഈ നടപടി അത്യാവശ്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും കേന്ദ്ര സഹമന്ത്രിയുമാണ് അലുവാലിയ.
അതേസമയം പ്രതിപക്ഷം പാകിസ്ഥാനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കാനാണ് ഇരുപത്തിയൊന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്. ഭീകരക്യാംപുകള്‍ തകര്‍ത്തതിനു ശേഷമുള്ള കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാടുകള്‍ പാകിസ്ഥാനിലെ ജനങ്ങള്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ജവാന്മാരുടെ മരണത്തില്‍ പുതിയ ഇന്ത്യ മൗനമായിരിക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പട്നയിലെ റാലിയില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, നിങ്ങളുടെ കാവല്‍ക്കാരന്‍ എന്നത്തെക്കാളും ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് ഉറപ്പുനല്‍കുന്നു. ഇപ്പോള്‍ വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചിരിക്കുകയാണ് അവര്‍. കോണ്‍ഗ്രസും സഖ്യകക്ഷികളും സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നത് എന്തിനാണ് ? ശത്രുവിന് പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അവര്‍ പുറത്തിറക്കുന്നത് എന്തിനാണ്. ബലാക്കോട്ടിലെ ഭീകര ക്യാമ്പുകളില്‍ വ്യോമസേന നടത്തിയ ആക്രമണത്തെ രാജ്യം മുഴുവന്‍ അഭിനന്ദിക്കുമ്പോള്‍ ചിലര്‍ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുകയാണ്. ഭീകരര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പകരം 21 പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് എന്‍.ഡി.എയ്‌ക്കെതിരെ വിമര്‍ശം ഉന്നയിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ ഇതൊന്നും മറക്കില്ല' പ്രധാനമന്ത്രി മോദി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമാണ് പ്രധാനമന്ത്രി സങ്കല്‍പ്പ് റാലിയുടെ വേദി പങ്കിട്ടത്. 2009 നുശേഷം ആദ്യമായാണ് മോദിയും നിതീഷ് കുമാറും ഒരുമിച്ച് വേദി പങ്കിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
https://www.facebook.com/Malayalivartha






















