വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ നട്ടെല്ലിന് താഴെയായി പരിക്കെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്; പരിക്ക് കണ്ടെത്തിയത് വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റില്‍ നടത്തിയ വൈദ്യപരിശോധനയിൽ

വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ നട്ടെല്ലിന് താഴെയായി പരിക്കുണ്ടെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയപ്പോഴുണ്ടായ പരിക്കാണിത്. പാക്കിസ്ഥാന് രഹസ്യഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് സ്കാനിംഗില്‍ വ്യക്തമായെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റില്‍ (എഎഫ്സിഎംഇ) നടത്തിയ വൈദ്യപരിശോധനകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. വിമാനം നല്ല ഉയരത്തിലായിരുന്നപ്പോഴാണ് അഭിനന്ദന് സീറ്റ് സഹിതം എടുത്തെറിയപ്പെട്ടത്. പാരഷൂട്ട് ഉപയോഗിച്ചാണു നിലത്തിറങ്ങിയതെങ്കിലും നട്ടെല്ലിനു ചെറിയ പരിക്കേറ്റിട്ടുണ്ടെന്നാണ് സ്കാനിംഗില്‍ വ്യക്തമാകുന്നത്.കര, നാവിക, വ്യോമ സേനകളിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമ വ്യൂഹങ്ങളിലുള്ളവരുടെ ചികിത്സയ്ക്കുള്ളതാണ് എഎഫ്സിഎംഇ.
https://www.facebook.com/Malayalivartha






















