ആധാറിലെ പിഴവ് തിരുത്താനുള്ള വെബ് പോര്‍ട്ടല്‍ ആധാര്‍ അതോറിറ്റി പിന്‍വലിച്ചു

ആധാറിലെ പിഴവ് തിരുത്താനുള്ള വെബ് പോര്‍ട്ടല്‍ ആധാര്‍ അതോറിറ്റി (യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ത്തി. മാറ്റം വരുത്താനാണ് പിന്‍വലിച്ചതെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സംസ്ഥാനത്ത് ആധാര്‍ എന്റോള്‍മന്റെ് പൂര്‍ണമാണെങ്കിലും വ്യാപക പിശകുണ്ട്. കൂടുതല്‍ പേരും അക്ഷയകേന്ദ്രങ്ങളിലെത്തുന്നത് തിരുത്തലുകള്‍ക്കാണ്.
ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 100 പേരെയെടുത്താല്‍ 40 പേരുടെ ആധാറിലും ഏതെങ്കിലും തരത്തിലുള്ള തെറ്റുണ്ടെന്നാണ് സ്ഥിതി. ഇതടക്കം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരുന്ന പോര്‍ട്ടലാണ് പിന്‍വലിച്ചത്. പേര്, ജനനതീയതി, ലിംഗം എന്നിവ തിരുത്തുന്നതിന് ആധാര്‍ അതോറിറ്റി കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജനനതീയതി മൂന്ന് വര്‍ഷം മുന്നോട്ടോ പിന്നോട്ടോ വ്യത്യാസമുള്ളവയേ അക്ഷയകേന്ദ്രങ്ങളില്‍ തിരുത്തൂ. അല്ലാത്തവ, മേഖലാകേന്ദ്രമായ ബംഗളൂരുവിലേക്ക് അയക്കണം. ഇതിനാകട്ടെ മൂന്ന് മുതല്‍ ആറ് മാസം വരെ സമയമെടുക്കും. പേരും ലിംഗവും സംബന്ധിച്ച തിരുത്തല്‍ രണ്ടുതവണയേ പാടുള്ളൂ, അല്ലെങ്കില്‍ ബംഗളൂരുവിലേക്ക് അയക്കണം. ആധാര്‍ രജിസ്‌ട്രേഷനുള്ള ഇ.സി.എം.പി (എന്റോള്‍മന്റെ് ക്ലൈന്റ് മാനേജ്മന്റെ് പ്ലാറ്റ്‌ഫോം) പോര്‍ട്ടല്‍ വഴി തിരുത്താനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതിലാകട്ടെ സാങ്കേതികപ്രശ്‌നങ്ങളുമുണ്ട്.
രണ്ടായിരത്തോളം അക്ഷയസെന്ററുകളില്‍ 900 എണ്ണത്തിലേ ഇ.സി.എ.പി പോര്‍ട്ടലുള്ളൂ. യു.സി.എല്‍ പോര്‍ട്ടല്‍ പുനഃസ്ഥാപിക്കണമെന്ന് ആധാര്‍ അതോറിറ്റിയോട് സംസ്ഥാനം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്
"
https://www.facebook.com/Malayalivartha






















