ഇന്ത്യ കൊന്നൊടുക്കിയത് 250 ഭീകരരെ ; പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

അടിവരയിട്ട് അമിത്ഷാ. ഇന്ത്യ കൊന്നൊടുക്കിയത് 250 ഭീകരരെ. ഇനി വേറെ തെളിവെന്തിന്. ഭീകരാക്രമണത്തിന്റെ പേരില്‍ രാഷ്ട്രീയ യുദ്ധം നടക്കുന്നതിനിടെ, കേന്ദ്രമന്ത്രി അലുവാലിയുടെ പ്രസ്താവനയുടെ പേരില്‍ തര്‍ക്കം തുടരുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ഭീകരകേന്ദ്രങ്ങള്‍ക്കുനേരെ നടന്ന വ്യോമാക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശമായിരുന്നില്ലെന്നും മറിച്ച് അതിര്‍ത്തികടന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന സന്ദേശം നല്‍കലായിരുന്നെന്നും കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ. ആക്രമണത്തില്‍ എത്രയാളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രധാനമന്ത്രിയോ സര്‍ക്കാര്‍ വക്താക്കളോ പറഞ്ഞിട്ടില്ല. മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളുമാണ് മരിച്ചവരുടെ എണ്ണം പറഞ്ഞത് ശനിയാഴ്ച കൊല്‍ക്കത്തയില്‍ അദ്ദേഹം പറഞ്ഞു. വ്യോമാക്രമണത്തില്‍ മുന്നൂറ്റമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ ചോദ്യംചെയ്തിരുന്നു. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഡാര്‍ജിലിങ്ങില്‍നിന്നുള്ള എം.പി.യായ അലുവാലിയയുടെ പ്രസ്താവന.
പ്രസ്താവന ആയുധമാക്കി സര്‍ക്കാരിനെതിരേ സി.പി.എം. രംഗത്തെത്തി. പാകിസ്താനിലെ ഭീകരക്യാമ്പ് തകര്‍ത്തെന്ന അവകാശവാദത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിഞ്ഞോയെന്ന് സി.പി.എം. ട്വിറ്ററില്‍ ആരാഞ്ഞു. അലുവാലിയയുടെ പ്രസ്താവനയുടെ വീഡിയോദൃശ്യമടക്കം പോസ്റ്റുചെയ്തായിരുന്നു ട്വീറ്റ്. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ഞായറാഴ്ചയും മന്ത്രി അലുവാലിയ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha






















