ഉസാമ ബില്ലാദന്റെ തോഴന്‍; മസൂദ് അസര്‍ മരണപ്പെട്ടന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾ പരക്കുമ്പോള്‍ മസൂദ് എവിടെ എന്ന ചോദ്യം ഉയരുന്നു

ഉസാമ ബില്ലാദന്റെ തോഴന്‍ മസൂദ് അസര്‍ മരണപ്പെട്ടന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾ പരക്കുമ്പോള്‍ മസൂദ് എവിടെ എന്ന ചോദ്യമാണ് പലഭാഗത്തുനിന്നും ഉയരുന്നത്. ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി എത്തിയ മസൂദ് അസ്ഹര്‍, ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍നിന്ന് 1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. അഞ്ചുവര്‍ഷം ജമ്മുവിലെ കോട്ബല്‍വാല്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചത്. ജയിലില്‍ 10 മാസം പിന്നിട്ടപ്പോള്‍, മസൂദിന്റെ അനുയായി ഒമര്‍ ഷെയ്ഖ് ഡല്‍ഹിയില്‍ നിന്ന് ഏതാനും വിദേശികളെ തട്ടിക്കൊണ്ടുപോയി. അസ്ഹറിനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബന്ദികളെ രക്ഷിച്ച പൊലീസ് ഷെയ്ഖിനെ പിടികൂടി ജയിലില്‍ അടച്ചു. 1999 ല്‍ ജയിലില്‍നിന്ന് ഒരു തുരങ്കം നിര്‍മിച്ച് രക്ഷപ്പെടാന്‍ നോക്കി. മസൂദിന് അമിതവണ്ണവും കുടവയറുമായതുമായതില്‍ തുരങ്കത്തിലൂടെ കടക്കാന്‍ കഴിഞ്ഞില്ല.കാണ്ഡഹാര്‍ വിമാനറാഞ്ചല്‍മസൂദിനെ തടവില്‍നിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍. 1999ല്‍ കാഠ്മണ്ഡുഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരര്‍ നൂറ്റിയന്‍പതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹര്‍, ഉമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്‌പേയ് സര്‍ക്കാര്‍ വഴങ്ങി.അന്നത്തെ വിദേശകാര്യമന്ത്രി ജസ്‌വന്ത് സിങ് 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തില്‍ പറന്നു. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു. പിന്നാലെ ഇന്ത്യയില്‍ 2 ആക്രമണങ്ങള്‍ഭീകരാക്രമണത്തിലൂടെ അല്‍ ഖായിദ യുഎസിനെ ഞെട്ടിച്ച 2001ല്‍ തന്നെയാണു ജയ്ഷ് ഭീകരര്‍ ഇന്ത്യയില്‍ രണ്ടു വന്‍ ആക്രമണങ്ങള്‍ നടത്തിയത്. ജയ്ഷ് ഇന്ത്യയില്‍ രണ്ടു പ്രധാന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു.ആദ്യത്തേത് ആക്രമണത്തിനു മൂന്നാഴ്ചയ്ക്കുശേഷം 2001 ഒക്ടോബര്‍ ഒന്നിനു ശ്രീനഗറിലെ പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ചാവേര്‍ സ്‌ഫോടനം. മരണം 38. ഇതിനേക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു രണ്ടു മാസത്തിനുശേഷം ഡിസംബര്‍ 13നു പാര്‍ലമെന്റില്‍ ജയ്ഷ്, ലഷ്‌കര്‍ ഭീകരര്‍ നടത്തിയ സംയുക്ത ആക്രമണം. 9 പേര്‍ കൊല്ലപ്പെട്ടു.പഠാന്‍കോട്ട് മുതല്‍ പുല്‍വാമ വരെസമീപ കാലത്ത് ഇന്ത്യയില്‍ ജയ്ഷ് നടത്തിയ പ്രധാന ആക്രമണങ്ങള്‍2016 ജനുവരി പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ എകെ 47, ഗ്രനേഡ്, ഐഇഡികള്‍ എന്നിവ ഉപയോഗിച്ച് 4–6 ഭീകരരുടെ ആക്രമണം. 8 മരണം.2016 സെപ്റ്റംബര്‍ 18: ജമ്മു കശ്മീരിലെ ഉറി കരസേനാ ക്യാംപ് 4 ഭീകരര്‍ ആക്രമിച്ചു. 19 സൈനികര്‍ക്കു ജീവഹാനി. ജമ്മു നഗ്രോത കരസേനാ ക്യാംപില്‍ മൂന്നു ഭീകരരുടെ ആക്രമണം. 7 മരണം. പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ സ്‌ഫോടനം. 41 മരണം.മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസംഘടനയുടെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന മൂന്നു പ്രമേയങ്ങളും (2009, 2016, 2017) തടഞ്ഞതു ചൈന. യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ വന്‍ശക്തികള്‍ സംയുക്തമായി കഴിഞ്ഞ ബുധനാഴ്ച നാലാം പ്രമേയം കൊണ്ടുവന്നു.ഹര്‍ക്കത്തുല്‍ മുജാഹിദീന്‍കശ്മീരിനെ പാക്കിസ്ഥാനോടു ചേര്‍ക്കുക എന്ന മുഖ്യ ലക്ഷ്യവുമായി മസൂദ് അസ്ഹര്‍ 1998ല്‍ ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ സ്ഥാപിച്ചു. ആദ്യ പേര് ഹര്‍ക്കത്തുല്‍ അന്‍സാര്‍.സംഘടനയുടെ രൂപീകരണത്തിനു താലിബാന്‍ നേതൃത്വവും ഉസാമ ബിന്‍ ലാദനും സഹായിച്ചു. എണ്‍പതുകളില്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാന്‍ രൂപീകരിച്ച ഹര്‍ക്കത്തുല്‍ ജിഹാദുല്‍ ഇസ്‌ലാമിയില്‍ നിന്നാണു ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ രൂപമെടുത്തത്.ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനമസൂദ് 1999ല്‍ ഇന്ത്യന്‍ ജയിലില്‍നിന്നു മോചിതനായശേഷമാണു ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്. ചാവേര്‍ ആക്രമണരീതി കശ്മീരില്‍ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരര്‍. കശ്മീരി യുവാക്കളെയും സംഘടനയില്‍ ചേര്‍ത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയില്‍ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങള്‍.ലാദന്റെ തോഴന്‍ഇന്ത്യന്‍ ജയിലില്‍നിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിന്‍ ലാദന്‍ വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തില്‍നിന്നു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ലാദനെ സഹായിച്ചതു ജയ്‌ഷെ മുഹമ്മദാണ്. തുടര്‍ന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തില്‍ 10 വര്‍ഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാന്‍ഡോകള്‍ 2011 മേയ് 2നാണു വധിച്ചത്.ബ്രിട്ടനിലേക്കു വരെ മസൂദ് അസ്ഹര്‍ ഭീകരത ഒളിച്ചുകടത്തി. പലവട്ടം യുകെ സന്ദര്‍ശിച്ച് പ്രഭാഷണങ്ങള്‍ നടത്തി. ഭീകരത പ്രചരിപ്പിക്കാന്‍ ചില ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു.മസൂദ് ബ്രിട്ടനില്‍ നിന്ന് റിക്രൂട്ട് ചെയ്ത ഭീകരരിലൊരാളാണ് ഉമര്‍ ഷെയ്ഖ്. ഇന്ത്യയില്‍ അറസ്റ്റിലായ ഇയാളെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ വേളയില്‍ മസൂദിനൊപ്പം മോചിപ്പിക്കേണ്ടിവന്നു. യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ ലഹോറില്‍നിന്നു തട്ടിക്കൊണ്ടുപോയി തലവെട്ടി കൊന്നതു ഷെയ്ഖ് ആയിരുന്നു.ഒളിയുദ്ധവുമായി ഹാഫീസ് സയീദ്2008 നവംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണു പാക്ക് ഭീകരന്‍ ഹാഫിസ് മുഹമ്മദ് സയീദിന്റേത് പാക്ക് പഞ്ചാബിലെ സര്‍ഗോധ സ്വദേശി.പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭീകരസംഘടനയായ ലഷ്‌കറെ തയിബ സ്ഥാപകന്‍2001ലെ പാര്‍ലമെന്റ് ആക്രമണത്തിലും പങ്കാളി.
ലഷ്‌കറിന്റെ മാതൃ സംഘടന എന്നു പറയാവുന്ന ജമാഅത്തുദ്ദഅവയുടെ മേധാവി. സംഘടനയ്ക്കു പാക്കിസ്ഥാനില്‍ 300 വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമുണ്ട്. പ്രവര്‍ത്തകര്‍ അരലക്ഷം. കഴിഞ്ഞ വ്യാഴാഴ്ച ജമാഅത്തുദ്ദഅവയും അതിന്റെ ജീവകാരുണ്യവിഭാഗമായ ഫലാഹി ഇന്‍സാനിയത്ത് ഫൗണ്ടേഷനും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു
2008 ഡിസംബര്‍ മുതല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള ഭീകര പട്ടികയില്‍സയീദിനെ പിടിക്കുന്നവര്‍ക്കു 2012 ല്‍ യുഎസ് പ്രഖ്യാപിച്ചത് 10 ലക്ഷം ഡോളര്‍ പാരിതോഷികം.കുറച്ചു കാലം പാക്ക് ഭരണകൂടം വീട്ടുതടങ്കലിലാക്കിയെങ്കിലും 2017 നവംബറില്‍ മോചിപ്പിച്ചു. 2017 ല്‍ മില്ലി മുസ്‌ലിം ലീഗ് എന്ന പേരില്‍ രാഷ്ട്രീയ സംഘടന ഉണ്ടാക്കിയെങ്കിലും പാക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകാരം നല്‍കിയില്ല.കഴിഞ്ഞവര്‍ഷം പാക്കിസ്ഥാനിലെ ഉര്‍ദു പത്രത്തില്‍ സയീദ് കോളമിസ്റ്റായി പ്രത്യക്ഷപ്പെട്ടതു വിവാദമായി.
https://www.facebook.com/Malayalivartha





















