രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; പുലര്‍ച്ചെ മൂന്നുമുതല്‍ ആറരവരെ അഖ്നൂര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ കനത്ത മോര്‍ട്ടാര്‍ ആക്രമണവും വെടിവയ്പ്പും നടത്തി

രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പുലര്‍ച്ചെ മൂന്നുമുതല്‍ ആറരവരെ അഖ്നൂര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ കനത്ത മോര്‍ട്ടാര്‍ ആക്രമണവും വെടിവയ്പ്പും നടത്തി. ഇന്ത്യന്‍ സൈനിക പോസ്റ്റുകളേയും അതിര്‍ത്തി ഗ്രാമങ്ങളേയും ലക്ഷ്യമിട്ടായിരുന്നു തുടര്‍ച്ചയായ ആക്രണം. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് നൗഷേരയിലുണ്ടായ വെടിവയ്പ്പിനുശേഷം ആദ്യമായാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്നത്.
https://www.facebook.com/Malayalivartha






















