ഗവണ്മെന്റ് സ്‌കൂൾ മതപണ്ഡിതന്റെ മകൻ; പഠിച്ചത് എട്ടാം ക്ലാസ് വരെ; മതപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജാമിയ ഉലൂം ഇസ്‌ലാമിക് സ്‌കൂളില്‍ നിന്നും മതപണ്ഡിതന്‍ ആയി; ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപെട്ടതോടെ ലക്ഷ്യം ഇന്ത്യ; ആരാണീ മസൂദ് അസര്‍..?

ബിബിസി 2016 ല്‍ മസൂദ് അസറിനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശേഷിപ്പിച്ചത് ഇങ്ങനെ. ബ്രിട്ടനിലേക്ക് ജിഹാദ് ഇറക്കുമതി ചെയ്ത മഹാന്‍. 1968 ജൂലൈ യില്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് മസൂദ് അസര്‍ ജനിച്ചത്. അവിടത്തെ ഒരു ഗവണ്മെന്റ് സ്‌കൂളില്‍ മതപണ്ഡിതനായിരുന്നു അസറിന്റെ അച്ഛന്‍. എട്ടാം ക്ലാസ്സില്‍ വെച്ചേ മസൂദ് അസര്‍ ഔപചാരിക വിദ്യാഭ്യാസം നിര്‍ത്തി. പിന്നീട് മതപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജാമിയ ഉലൂം ഇസ്‌ലാമിക് സ്‌കൂളില്‍ നിന്നും മതപണ്ഡിതന്‍ ആയി. അസര്‍ മതപഠനം നടത്തിയ മദ്രസ്സയ്ക്ക് ഹര്‍ക്കത്തുല്‍ അന്‍സാര്‍ എന്ന തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവര്‍ അസറിനെ ജിഹാദ് ട്രെയ്‌നിങ്ങിന് റിക്രൂട്ട് ചെയ്തു.
വളരെ കഠിനമായ ഒരു കോഴ്‌സായിരുന്നു അത്. അവസാന ഘട്ടം കടന്നു കൂടാന്‍ അസറിന് കഴിഞ്ഞില്ലെങ്കിലും അപ്പോഴേക്കും അഫ്ഗാനിസ്ഥാനില്‍ റഷ്യയുമായുള്ള പോരാട്ടങ്ങള്‍ ശക്തിപ്രാപിച്ചിരുന്നതിനാല്‍ അസര്‍ അങ്ങോട്ടേക്ക് നിയോഗിക്കപ്പെട്ടു. അവിടെവെച്ച് ഗുരുതരമായ പരിക്കേല്‍ക്കുന്നതോടെ അസര്‍ തന്റെ മുന്‍നിരപ്പോരാട്ടങ്ങള്‍ മതിയാക്കി. ഇനി കായികമായ അഭ്യാസങ്ങള്‍ വേണ്ട, ബൗദ്ധികമായ പ്രചോദനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം എന്ന് തീരുമാനിക്കുന്നു. പരിക്കുകളില്‍ നിന്നും മോചിതനായതോടെ അസറിനെ ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ ബൗദ്ധിക കേന്ദ്രമായ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് മോട്ടിവേഷനിലേക്ക് നിയമിക്കുന്നു. അറബിയിലും ഉര്‍ദുവിലും നല്ല ഗ്രാഹ്യമുണ്ടായിരുന്ന അസര്‍ ഹര്‍ക്കത്തുല്‍ സ്വാധീനമുള്ള ഉര്‍ദു മാസിക സാദ്എമുജാഹിദ്ദീന്‍, അറബിക് മാസിക സാവ് തെ കശ്മീര്‍ എന്നിവയുടെ പത്രാധിപരുമായിരുന്നു. അധികം താമസിയാതെ മസൂദ് ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെമ്പാടും ചെന്ന് മസൂദ് അസര്‍ പ്രഭാഷണങ്ങള്‍ നടത്തി. അസംതൃപ്തരായ മുസ്ലിം യുവാക്കളുടെ മനസ്സുകളില്‍ തീവ്രവാദത്തിന്റെയും പാന്‍ ഇസ്‌ളാമിസത്തിന്റെയും വിത്തുകള്‍ വിതയ്ക്കാനും അവരെ ഹര്‍ക്കത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു ആ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം. സൊമാലിയയില്‍ ചെന്ന് അവിടത്തെ അല്‍ ക്വായ്ദാ സ്വാധീനമുള്ള അല്‍ ഇത്തിഹാദ് അല്‍ ഇസ്‌ലാമിയ എന്ന സംഘടനയ്ക്ക് വേണ്ട ആളും മൂലധനവും ആദര്‍ശങ്ങളും ഒക്കെ കൊടുത്ത് അതിനെ വളര്‍ത്തിയെടുത്തത് മസൂദ് അസര്‍ ആയിരുന്നു.
1993 ല്‍ ബ്രിട്ടനില്‍ എത്തി. സമാധാനപരമായി ഇസ്‌ലാം മതം പ്രചരിപ്പിക്കുകയും അനുചരിക്കുകയും ചെയ്തിരുന്ന ദാറുല്‍ ഉലൂം ബറി സെമിനാരി, സക്കറിയാ മോസ്‌ക്, മദിനാ മസ്ജിദ്, ജാമിയാ മസ്ജിദ് എന്നിവിടങ്ങളിലെല്ലാം പ്രഭാഷണങ്ങള്‍ നടത്തി യുവാക്കളുടെ മനസ്സുകളില്‍ വിഘടനവാദത്തിന്റെയും അക്രമത്തിന്റെയും വിത്തുകള്‍ വിതച്ചു. അസര്‍ അക്കാലത്ത് നടത്തിയ പ്രസംഗങ്ങളാണ് പില്‍ക്കാലത്ത് ബ്രിട്ടനില്‍ നടന്ന പല തീവ്രവാദാക്രമണങ്ങളുടെയും തുടക്കമെന്നാണ് പറയുന്നത്.
ഇതിനിടെ ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപെട്ടതോടെ ലക്ഷ്യം ഇന്ത്യ. 1994 ഫെബ്രുവരിയിലാണ് മസൂദ് അസര്‍ ഒരു കള്ളപ്പേരില്‍ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടും കൊണ്ട് കാശ്മീരിലെത്തുന്നത്. സജ്ജാദ് അഫ്ഗാനി എന്ന മറ്റൊരു ഭീകരവാദിയുടെ ഒപ്പം ഓട്ടോറിക്ഷയില്‍ കേറി പോവുന്നതിനിടെ ഒരു ആര്‍മി ചെക്ക് പോയന്റില്‍ വെച്ചാണ് അവരെ ആദ്യമായി ഇന്ത്യന്‍ പട്ടാളം തടുക്കുന്നത്. പട്ടാളക്കാരെ കണ്ടപ്പോള്‍ തന്നെ പേടിച്ച് ഇറങ്ങിയോടി രണ്ടുപേരും. പട്ടാളക്കാര്‍ രണ്ടുപേരെയും ഓടിച്ചിട്ടു പിടിച്ചു. ആദ്യത്തെ ഒരടിയില്‍ തന്നെ ആ ജവാനുമുന്നില്‍ എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു അന്ന് അസര്‍. അസര്‍ തടങ്കലിലായതോടെ ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ റിക്രൂട്ട്‌മെന്റുകള്‍ ഒക്കെ നിലച്ചു. പുറത്തിറക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ പാളി. എന്നാല്‍ കാണ്ഡഹാറിന് പകരം മസൂദ് അസര്‍, ഒമര്‍ ഷേക്ക്, മുഷ്താഖ് അഹ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യക്ക് വിട്ടയക്കേണ്ടി വന്നു. നേരെ പാക്കിസ്ഥാനിലേയ്ക്ക്. പിന്നെയുള്ള ലക്ഷ്യം ഇന്ത്യയായിരുന്നു. അവിടെ നിന്നാണ് ജെയ്ഷ്എമുഹമ്മദ് എന്ന കുപ്രസിദ്ധമായ തീവ്രവാദ സംഘടനയുടെ പിറവി. ദൈവത്തിന്റെ സൈനികര്‍ എന്ന് തന്റെ അനുയായികളെ പറഞ്ഞു വിശ്വസിപ്പിച്ച്, ഫിദായീന്‍ എന്നൊരു ചാവേര്‍പ്പട തന്നെ അസര്‍ ഉണ്ടാക്കിയെടുത്തു. എല്ലാറ്റിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച മസ്തിഷ്‌കം മൗലാന എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മസൂദ് അസര്‍. ആ തലച്ചോറിനെ ചിതറിക്കാന്‍ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി ഇറങ്ങുമ്പോള്‍ ബാക്കിയാകുന്നത് ഇത്രമാത്രമാണ് ഈ കഥകള്‍ കേട്ടവര്‍ പറയുന്നു. ഇയാളെ കൊല്ലണം.
https://www.facebook.com/Malayalivartha





















