പ്ലീസ് മോദി ഇനി കള്ളം പറയരുത് ; തന്റെ മണ്ഡലമായ അമേഠിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെയും കോണ്ഗ്രസിനെതിരെയും നടത്തിയ വിമർശനങ്ങൾക്ക് രൂക്ഷ മറുപടിയുമായികോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി

തന്റെ മണ്ഡലമായ അമേഠിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെയും കോണ്ഗ്രസിനെതിരെയും നടത്തിയ വിമർശനങ്ങൾക്ക് രൂക്ഷ മറുപടിയുമായികോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അമേഠിയിലെ തോക്ക് ഫാക്ടറിക്ക് ഞാൻ 2010ൽ തറക്കല്ലിട്ടതാണ്. വർഷങ്ങളായി അവിടെ ചെറുകിട ആയുധങ്ങൾ നിർമിച്ച് വരികയാണ്. കഴിഞ്ഞ ദിവസം നിങ്ങൾ അമേഠിയിൽ പോയി. നിങ്ങളുടെ കള്ളം പറയുന്ന ശീലം വീണ്ടും ആവർത്തിച്ചു. അക്കാര്യത്തില് നിങ്ങൾക്ക് ഒട്ടും ലജ്ജയില്ലെന്നും രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കി. രാഹുലിനെയും കോണ്ഗ്രസിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു അമേഠിയിലെ റാലിയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കളുടെ പ്രസംഗം. വോട്ട് കിട്ടിക്കഴിഞ്ഞാൽ ജനത്തെ മറക്കുന്നവരാണ് ചില നേതാക്കളെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. അവർക്ക് ദരിദ്രർ ദരിദ്രരായിത്തന്നെ തുടരുന്നതാണ് താത്പര്യം. എങ്കിൽമാത്രമേ അവർക്ക് ഗരീബീ ഹഠാവോഎന്ന് മുദ്രാവാക്യം വിളിക്കാനാകൂവെന്നും മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്.
ഇന്ത്യറഷ്യ സംയുക്ത സംരംഭമായ കലാനിഷ്‌ക്കോവ് റൈഫിള്ഫാക്ടറിയുടെ ഉദ്ഘാടനവും ഗൗരിഗഞ്ചില് ഉരുക്കുനിര്മാണശാലയുടെ തറക്കല്ലിടലുംകഴിഞ്ഞദിവസം മോദി നിര്‌വഹിച്ചിരുന്നു. പ്രശസ്തമായ എ.കെ47 റൈഫിളുകളുടെ പിന്ഗാമിയായ എ.കെ. 203 തോക്കുകളാണ് ഈ ഫാക്ടറിയില് നിര്മിക്കുന്നത്. വികസനത്തിന് സ്മൃതി ഇറാനിയുടെ ശ്രമങ്ങള് വളരെയധികം സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില് തോറ്റെങ്കിലും അവര് ഈ മണ്ഡലത്തിനുവേണ്ടി കഠിനാധ്വാനം നടത്തിവരികയാണെന്നും മോദി പറഞ്ഞിരുന്നു. ഇത്തവണയും സമൃതിയെ അമേഠിയില് മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം 2010 ല്‍ താന്‍ തറക്കല്ലിട്ട ഫാക്ടറിക്കാണ് മോദി വീണ്ടും തറക്കല്ലിട്ടതെന്ന് രാഹുല്‍ പറയുന്നു. മോദി കഴിഞ്ഞ ദിവസം അമേഠിയിലെത്തി നുണ പറയുക എന്റെ സ്വഭാവം ആവര്‍ത്തിച്ചുവെന്നും രാഹുല്‍ ഗാന്ധി. അമേഠി ആയുധ ഫാക്ടറിയെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
അമേഠിയിലെ സൈനിക തോക്ക് ഫാക്ടറിക്ക് 2010 ല്‍ താന്‍ തറക്കല്ലിട്ടതാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചെറു തോക്കുകളുടെ ഉല്‍പാദനം അവിടെ നടക്കുന്നുണ്ട്. മോദി ഇന്നലെ അവിടെയെത്തി നുണ പറയുക എന്ന സ്വഭാവം ആവര്‍ത്തിച്ചു. താങ്കള്‍ക്ക് തീരെ നാണമില്ലാതായോ? രാഹുല്‍ ചോദിക്കുന്നു. ഞായറാഴ്ചയാണ് രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. റഷ്യ ഇന്ത്യ സംയുക്ത സംരംഭമായി എ കെ 203 റൈഫിളുകളുടെ നിര്‍മാണ യൂണിറ്റിനാണ് മോദി തറക്കല്ലിട്ടത്. ജയിച്ച രാഹുല്‍ ഗാന്ധിയേക്കാള്‍ അമേഠിക്കായി പ്രവര്‍ത്തിച്ചത് തോറ്റ സ്മൃതി ഇറാനിയാണെന്നും മോദി അവകാശപ്പെട്ടു. അമേഠിയില്‍ നിന്ന് ലോകസഭയിലേക്കെത്തിയ ആളെക്കാള്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം സ്മൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റ സ്മൃതി ഇറാനി അമേതിക്കായി ചെയ്ത സേവനങ്ങളെ മോദി പ്രത്യേകം എടുത്തു പറഞ്ഞു.
https://www.facebook.com/Malayalivartha





















