നാട്ടുകാര്‍ തല്ലിക്കൊന്നത് അഭിനന്ദനെ വെടിവച്ചിട്ട F16 വിമാനത്തിലെ പൈലറ്റിനെ; ഇന്ത്യന്‍ സൈനികനെന്നു തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നെന്നു വാര്‍ത്ത പരന്നിട്ടും സ്വന്തം പൈലറ്റിനെക്കുറിച്ചു പ്രതികരിക്കാന്‍ തയാറാകാതെ പാക്കിസ്ഥാന്‍

ഇന്ത്യ വെടി വച്ചിട്ട പാക്കിസ്ഥാന്റെ എഫ്16 വിമാനത്തിലെ പൈലറ്റിന് എന്തു സംഭവിച്ചു ? ഇന്ത്യന്‍ സൈനികനെന്നു തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നെന്നു വാര്‍ത്ത പരന്നിട്ടും സ്വന്തം പൈലറ്റിനെക്കുറിച്ചു പ്രതികരിക്കാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. അഭിനന്ദന്റെ മിഗ് 21 വിമാനവും പാക്ക് വിങ് കമാന്‍ഡര്‍ ഷഹ്‌സാസ് ഉദ്ദിന്‍ പറത്തിയ എഫ് 16 വിമാനവും 27നു പാക്ക് അധിനിവേശ കശ്മീരിലാണു വീണത്. അഭിനന്ദനെ പോലെ ഷഹ്നാസും വിമാനം നിലം പതിക്കും മുന്‍പു തന്നെ പാരഷൂട്ടില്‍ പുറത്തുകടന്നതായാണു ലഭ്യമായ വിവരം.
അഭിനന്ദനെ നാട്ടുകാര്‍ കണ്ടെത്തുകയും പിന്നീട് പാക്ക് പട്ടാളം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എഫ് 16 ഉപയോഗിച്ചിട്ടില്ലെന്നും തങ്ങളുടെ ഭാഗത്തെ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നുമുള്ള നിലപാടില്‍ പാക്കിസ്ഥാന്‍ ഉറച്ചുനില്‍ക്കുന്നതായാണു സൂചന. അഭിനന്ദന് ഇന്ത്യ നല്‍കുന്ന ആദരവും സ്വന്തം പൈലറ്റിനോടുള്ള പാക്കിസ്ഥാന്റെ സമീപനവും താരതമ്യം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുന്നുണ്ട്.ഇതിനിടെ, പാക്ക് വ്യോമസേനയുടെ ഉപമേധാവി വസീം ഉദ്ദിന്റെ മകനാണ് അപകടത്തില്‍പ്പെട്ട വിങ് കമാന്‍ഡര്‍ ഷഹ്‌സാസ് ഉദ്ദിനെന്നു വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, വസീം വളരെ മുന്‍പേ പിരിഞ്ഞയാളാണെന്നും മക്കളാരും സേനയിലില്ലെന്നും വിശദീകരിച്ചു പാക്ക് മാധ്യമങ്ങള്‍ രംഗത്തെത്തി.എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ നാട്ടുകാര്‍ മാരകമായി മര്‍ദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനും ഷഹാസും തമ്മില്‍ സമാനതകളേറെയന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയാണ് പാക് പൈലറ്റ് ഷഹാസ് ഉദ് ദിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഷഹാസ് പറത്തിയ പാക് എഫ് 16 വിമാനം തകര്‍ന്ന വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഖാലിദ് ഉമര്‍ ആയിരുന്നു. ഷഹാസിന്റെ മരണവിവരങ്ങള്‍ ബന്ധുക്കളാണ് ഉമറിനെ അറിയിച്ചതെന്നാണ് വിവരം. തകര്‍ന്ന എഫ് 16 ല്‍ നിന്ന് രക്ഷപ്പെട്ട ഷഹാസ് പാക് അധീന കശ്മിരിെല ലാം വാലിയാണ് പാരാച്ചൂട്ടില്‍ ഇറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റ് എന്ന് തെറ്റിദ്ധരിച്ച് നാട്ടുകാരെ തല്ലിചതയ്ക്കുകയായിരുന്നു. പാക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാക് മേജര്‍ ജനറല്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച പൈലറ്റ് ഷഹാസ് ആയിരിക്കാമെന്നാണ് സൂചന. ആകാശപോരില്‍ ഷഹാസ് പറത്തിയ എഫ് 16നെ വെടിവെച്ചിട്ടത്, മിഗ് 21 പറത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനാണ്. സൈനിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഇരുവരും. രണ്ടും പേരും എയര്‍ മാര്‍ഷല്‍മാരുടെ മക്കള്‍. എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ധമാന്റെ മകനാണ് അഭിനന്ദന്‍ വര്‍ധമാന്‍. പാക് എയര്‍ മാര്‍ഷല്‍ വസീം ഉദ് ദിന്റെ മകനാണ് ഷഹാസ്.
https://www.facebook.com/Malayalivartha





















