കള്ളം പറയാന്‍ നാണമില്ലേ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ലോക്സഭാമണ്ഡലത്തിൽ ആയുധഫാക്ടറി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്.
‘2010ല്‍ ഞാന്‍ തറക്കല്ലിട്ട ആയുധഫാക്ടറിയാണിത്. ചില വര്‍ഷങ്ങളായി ചെറിയ തോതില്‍ ആയുധങ്ങളുടെ ഉത്പാദനവും അവിടെ നടക്കുന്നുണ്ട്. അത് മറച്ചുവച്ച് കള്ളം പറയാന്‍ നാണമില്ലേ’ എന്ന് രാഹുൽ ആഞ്ഞടിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. റഷ്യ ഇന്ത്യ സംയുക്ത സംരംഭമായി എ കെ 203 റൈഫിളുകളുടെ നിര്‍മാണ യൂണിറ്റിനാണ് മോദി തറക്കല്ലിട്ടത്. 2014 -ല്‍ അധികാരമേറ്റശേഷം ആദ്യമായാണ് മോദി അമേഠിയിലെത്തിയത്.
പരമ്പരാഗതമായി കോൺഗ്രസ് കുടുംബത്തോട് ആഭിമുഖ്യമുള്ള അമേഠിയിൽ നടത്തുന്ന വികസനം ‘എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം’ എന്ന സർക്കാർ നയത്തിന്റെ ഭാഗമാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ തവണ തങ്ങൾക്ക് ജയിക്കാനായില്ലെങ്കിലും ഇവിടെ മൽസരിച്ചു പരാജയപ്പെട്ട സ്മൃതി ഇറാനി ഇവിടുന്ന് ജയിച്ച ആളിനെക്കാൾ (രാഹുൽ) വികസനപ്രവർത്തനങ്ങൾ നടത്തിയതായി മോദി അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha





















