വ്യോമസേനയ്ക്ക് ലക്ഷ്യം ഭേദിക്കാനായി; ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയാനാകില്ല; ബാലാകോട്ട് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് രാഷ്ട്രീയവിവാദങ്ങള്‍ ഉയരുന്നതിനിടെ ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയാനാകില്ലന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ

ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയാനാകില്ലന്ന് ബി എസ് ധനോവ. രാഷ്ട്രീയ ഇടപെടലുകള്‍ക്കും വിവാദചര്‍ച്ചകള്‍ക്കുമൊടുവില്‍ ആക്കാര്യം സ്ഥീരീകരിച്ച് ബി എസ് ധനോവ തന്നെ രംഗത്തെത്തിരിക്കുന്നു ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണം വിജയം. വ്യോമസേനയ്ക്ക് ലക്ഷ്യം ഭേദിക്കാനായി. ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയാനാകില്ല. അത്തരത്തില്‍ കണക്കെടുക്കാന്‍ വ്യോമസേനയ്ക്ക് കഴിയില്ലെന്നും ബി എസ് ധനോവ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ബാലാകോട്ട് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് രാഷ്ട്രീയവിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ പരാമര്‍ശം. എത്ര പേര്‍ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും.' ബി എസ് ധനോവ പറഞ്ഞു.അതേസമയം, മിഗ് വിമാനങ്ങളുടെ കഴിവിനെക്കുറിച്ചും വ്യോമസേനാ മേധാവി നിലപാട് വ്യക്തമാക്കി. ''ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു ഓപ്പറേഷനില്‍ കൃത്യമായി യുദ്ധവിമാനങ്ങള്‍ തന്നെ ഉപയോഗിക്കാം. പക്ഷേ, ശത്രു അതിര്‍ത്തിയില്‍ ആക്രമണം നടത്തുമ്പോള്‍ നമുക്ക് ലഭ്യമായ എല്ലാ വിമാനങ്ങളും നമ്മള്‍ ഉപയോഗിക്കും. ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ശത്രുക്കളെ നേരിടാന്‍ ശേഷിയുള്ളതാണ് ബി എസ് ധനോവ വ്യക്തമാക്കി. അതേ സമയം ബാലക്കോെേട്ട ആക്രമണത്തെച്ചൊല്ലി രാഷ്ീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടപ്പോള്‍ അമിതാ രംഗത്തെത്തി ബാലാകോട്ട് പ്രത്യാക്രമണത്തില്‍ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. നേരത്തേ, ബാലാകോട്ട് ആക്രമണത്തെയും പുല്‍വാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകര്‍ക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം. കേന്ദ്രമന്ത്രി എസ് എച്ച് അലുവാലിയയാകട്ടെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് ബാലാകോട്ടില്‍ 300 തീവ്രവാദികള്‍ മരിച്ചെന്ന് നരേന്ദ്രമോദി നിങ്ങളോട് പറഞ്ഞോ, എന്നാണ്.
ഭീകരതയ്ക്ക് കൃത്യമായ മറുപടി നല്‍കുകയായിരുന്നു ഉദ്ദേശമെന്നും യഥാര്‍ഥത്തില്‍ മരണം എത്രയെന്ന് അന്വേഷിക്കുകയാണെന്നുമാണ് അലുവാലിയ പറഞ്ഞത്.അഹമ്മദാബാദില്‍ നടന്ന 'ലക്ഷ്യ ജീതോ' എന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കിയെന്ന് അമിത് ഷാ പറഞ്ഞത്. ''ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ കയറി മിന്നലാക്രമണം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എന്താണുണ്ടായത്? പാകിസ്ഥാനില്‍ കയറി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ 250 ഭീകരരെ വധിച്ചു. ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചു വരികയും ചെയ്തു'', അമിത് ഷാ പറഞ്ഞു.അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സായുധ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ മറുപടി നല്‍കിയ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അമിത് ഷാ പറയുന്നു. ''നേരത്തെ നമ്മുടെ ജവാന്‍മാരുടെ തലയറുത്തിരുന്നു പാകിസ്ഥാന്‍. ഇപ്പോള്‍ നമ്മുടെ അതിര്‍ത്തി കടന്ന് വന്ന പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് അധീന കശ്മീരില്‍ പെട്ടുപോയ നമ്മുടെ ജവാനെ 30 മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചു കിട്ടി.'' എന്ന് അമിത് ഷാ.
ഇതിനെതിരെ കോണ്‍ഗ്രസുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്തു വന്നു കഴിഞ്ഞു. എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ തന്നെ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പറയാനാകില്ലെന്ന് പറയുമ്പോള്‍ അമിത് ഷായ്ക്ക് മാത്രം ഈ കണക്ക് എവിടെ നിന്ന് കിട്ടിയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിക്കുന്നു. റോയിറ്റേഴ്സുള്‍പ്പടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് അവകാശപ്പെടുന്നുവെന്നും ഇതിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















