പ്രതിപക്ഷം സാമാന്യബുദ്ധി ഉപയോഗിക്കണമെന്ന് മോദി; റഫാല്‍ വിമാനം വൈകാന്‍ കാരണം മോദിയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ; ആരോപണ പ്രത്യാരോപണങ്ങളുടെ പേരില്‍ റഫാല്‍ വിമാനം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

റഫാല്‍ സമയത്ത് വാങ്ങിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ എന്നാണ് പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം സാമാന്യബുദ്ധി ഉപയോഗിക്കണം. ഭീകരതയുടെ ഉറവിടം പാക്കിസ്ഥാനാണ്, അതിനെ ഉറവിടത്തില്‍ത്തന്നെ ഇല്ലാതാക്കണമെന്നും മോദി പറഞ്ഞു. റഫാല്‍ വിമാനങ്ങളുടെ അഭാവം ബാലാകോട്ട് ആക്രമണത്തെ ബാധിച്ചെന്ന പ്രസ്താവനയിലാണ് മോദി വിശദീകരണവുമായി എത്തിയത്. റഫാല്‍ വിമാനം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം അദ്ദേഹത്തിനെതിരെ തന്നെ കോണ്‍ഗ്രസ് ആയുധമാക്കിയിരുന്നു.
പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ റഫാല്‍ വിമാനത്തിന്റെ കുറവ് അനുഭവപ്പെടുന്നുവെന്നു മോദി പറഞ്ഞതു എന്തര്‍ഥത്തിലാണെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ബാലാക്കോട്ടിലെ ആക്രമണത്തെ മോദി തന്നെ ചോദ്യം ചെയ്തിരിക്കുകയാണെന്നും ഇതു സംബന്ധിച്ച തെളിവ് അന്നുമിന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.വ്യോമസേനയുടെ പക്കല്‍ റഫാല്‍ വിമാനമുണ്ടായിരുന്നെങ്കില്‍ വ്യോമാക്രമണത്തിന്റെ ഫലം വ്യത്യസ്തമാകുമെന്നാണ് മോദി പറഞ്ഞത്. ഉണ്ടായിരുന്നെങ്കില്‍ എന്തു മാറ്റമാണ് ഉണ്ടാവുകയെന്നു മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. റഫാല്‍ വിമാനം വൈകാന്‍ കാരണം മോദിയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. സേനയുടെ 30000 കോടി രൂപ കവര്‍ന്ന് അനില്‍ അംബാനിക്കു നല്‍കിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. ആരോപണ പ്രത്യാരോപണങ്ങളുടെ പേരില്‍ റഫാല്‍ വിമാനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. റഫാല്‍ കരാര്‍ ഇന്ത്യയ്ക്ക് കനത്ത നഷ്ടമുണ്ടാക്കി എന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ ലാഭം മാത്രമാണെന്ന് ബിജെപി പറയുന്നു. പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങള്‍ സേനയില്‍ നിന്നു മാറ്റണമെന്ന നിലപാട് 2017 മുതല്‍ വ്യോമസേന ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണയിലെത്തുന്നത്. ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനം വിഭാഗത്തിലാണ് റഫാല്‍ വരുന്നത്. ഫ്രാന്‍സിലെ ഡസോള്‍ട്ട് കമ്പനിയാണ് റഫാല്‍ വികസിപ്പിക്കുന്നത്. എണ്‍പതുകളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഡസോള്‍ട്ടാണ്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.അമേരിക്കയുടെ എഫ്16, എഫ്18, റഷ്യയുടെ മിഗ്35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണു റഫാല്‍ വാങ്ങാന്‍ തീരുമാനമെടുത്തത്.എണ്‍പതുകളില്‍ വികസനം ആരംഭിച്ച റഫാല്‍ 2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവില്‍ ഫ്രഞ്ച് വ്യോമ, നാവിക സേനകള്‍, ഈജിപ്ത് വായുസേന, ഖത്തര്‍ വായുസേന എന്നിവരാണ് റഫാല്‍ ഉപയോഗിക്കുന്നത്. 2018 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 165 വിമാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാല്‍ വിമാനങ്ങള്‍ക്കാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില.വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെഴ്‌സ് ശേഷിയുള്ളതാണ് റഫാല്‍. മിക്ക ആധുനിക ആയുധങ്ങളും റഫാലില്‍ ഘടിപ്പിക്കാനാകും. അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേല്‍ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ചത് റഫാലായിരുന്നു.
https://www.facebook.com/Malayalivartha





















