ആരോഗ്യ കാര്യത്തിൽ സാഹസത്തിന് തയാറല്ല;ശാരീരിക ക്ഷമത വീണ്ടെടുത്താൽ അഭിനന്ദന് വീണ്ടും യുദ്ധവിമാനം പറപ്പിക്കാം; അഭിനനന്ദന്‍ ഇനി വിമാനം പറത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് വ്യോമസേന മേധാവി

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്‍ ഇനി ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുമോ എന്നതിനെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് വ്യോമസേന തലവന്‍ ബി.എസ് ധനോന. വിഷയത്തിൽ അദ്ദേഹം അറിയിച്ചു .
വിമാനം പറത്താന്‍ തക്കത്തിൽ അദ്ദേഹത്തിന്റെ ശാരീരിക ക്ഷമത പൂർണ്ണമായും വീണ്ടെടുക്കാൻ കഴിയുകയാണെങ്കിൽ അഭിനന്ദന്‍ വര്‍ധമന്‍ യുദ്ധവിമാനം പറപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
"അദ്ദേഹം യുദ്ധവിമാനം പറപ്പിക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിയിരിക്കും. മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിച്ചാല്‍ അദ്ദേഹത്തിന് വീണ്ടും യുദ്ധവിമാനം പറപ്പിക്കാം. ഇപ്പോള്‍ ചികിത്സയിലാണ്.
എന്ത് ചികിത്സവേണമെങ്കിലും നല്‍കും. യുദ്ധവിമാനം പറപ്പിക്കുന്നവരുടെ ആരോഗ്യകാര്യത്തില്‍ സാഹസത്തിന് തയാറല്ല", ഒരു ഫൈറ്റര്‍ പൈലറ്റിന്റെ നട്ടെല്ലിന്റെ അവസ്ഥ മികച്ചതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മിഗ്-21 ബൈസണ്‍ ഇപ്പോഴും ഉഗ്രശേഷിയുള്ള യുദ്ധവിമാനമാണെന്നും ധനോവ പറഞ്ഞു. അടുത്തിടെയാണ് മിഗ് അപ്ഗ്രേഡ് ചെയ്തതെന്നും അത്യാധുനിക ആയുധങ്ങള്‍ വഹിക്കാനും വിക്ഷേപിക്കാനുമുള്ള സംവിധാനം മിഗില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് എത്രയുംവേഗം യുദ്ധവിമാനങ്ങള്‍ പറത്തണമെന്ന് വ്യോമസേനയുടെ ഉന്നതരോട് ഞായറാഴ്ച അഭിനന്ദന്‍ പറഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അഭിനന്ദന്‍ കോക്പിറ്റിലേക്ക് ഉടന്‍ മടങ്ങിവരുമെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങളും വാര്‍ത്താ ഏജന്‍സികളോട് പ്രതിരിച്ചിരുന്നു. പാകിസ്ഥാനില്‍ പീഡനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അഭിനന്ദന്‍ വളരെ ആവേശത്തിലാണെന്ന് അവര്‍ വ്യക്തമാക്കി. ഞായറാഴ്ചയും അഭിനന്ദന്റെ വൈദ്യപരിശോധന നടന്നിട്ടുണ്ട്. ഇത് അടുത്ത ദിവസങ്ങളിലും തുടരും.
https://www.facebook.com/Malayalivartha





















