വര്ഷങ്ങളായി നീണ്ട പ്രണയം... ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ സമുദായം വില്ലനായി... ആരുമറിയാതെ മറ്റൊരു സ്ഥലത്ത് പോയി രജിസ്റ്റർ വിവാഹം ചെയ്തതോടെ പ്രശ്നം തുടങ്ങി; തമിഴ്നാട്ടിലെ വില്ലുപുരത്ത് മിശ്രവിവാഹത്തിന്റെ പേരില്‍ ദളിത് കോളനി അക്രമിച്ചു

വര്ഷങ്ങളായി പ്രണയത്തിലായിരുന്ന തിരുമൂര്‍ത്തിയുടെയും ജയപദ്രയുടെയും വിവാഹം കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടേയും സമുദായക്കാരുടെയും ആക്രമണം ഭയന്ന് കുടലൂര്‍ എന്ന സ്ഥലത്തായിരുന്നു ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ ഇരുവരെയും വിളിച്ചുവരുത്തിയ പൊലീസ് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍ തിരുമൂര്‍ത്തിക്കൊപ്പം പോയാല്‍ മതി എന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും വണ്ണിയാര്‍ സമുദായത്തിലെ മുന്നൂറോളം പേരും വില്ലുപുരത്തെ ദളിത് കോളനി അക്രമിക്കുകയായിരുന്നു
തമിഴ്നാട്ടിലെ വില്ലുപുരത്ത് മിശ്രവിവാഹത്തിന്റെ പേരില്‍ ദളിത് കോളനി അക്രമിച്ചു.വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ട ജയപദ്രയും ദളിത് വിഭാഗക്കാരനായ തിരുമൂര്‍ത്തിയും തമ്മിലുളള വിവാഹമാണ് അക്രമണത്തിന് വഴിയൊരുക്കിയത്.സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട അഞ്ച് പേരെ പൊലീസ് കസ്റ്റിഡിയിലെടുത്തു. പെണ്‍കുട്ടിയും ഭര്‍ത്താവും അക്രമണം ഭയന്ന് എസ്പി ഓഫീസില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വില്ലുപുരത്ത് പൊലീസ് വിന്യാസം ശക്തമാക്കി.
https://www.facebook.com/Malayalivartha





















