പശ്ചിമബംഗാളില്‍ സി.പി.എം കോണ്‍ഗ്രസുമായി നീക്ക് പോക്കിന് തയ്യാറായി, കേന്ദ്രകമ്മിറ്റി ഇതിന് അനുമതി നല്‍കി. സിറ്റിംഗ് സീറ്റുകളില്‍ ഇരുവരും പരസ്പ്പരം മത്സരിക്കില്ല

പശ്ചിമബംഗാളില്‍ സി.പി.എം കോണ്‍ഗ്രസുമായി നീക്ക് പോക്കിന് തയ്യാറായി. കേന്ദ്രകമ്മിറ്റി ഇതിന് അനുമതി നല്‍കി. സിറ്റിംഗ് സീറ്റുകളില്‍ ഇരുവരും പരസ്പ്പരം മത്സരിക്കില്ല. സി.പി.എമ്മിന്റെ മൂന്നും കോണ്‍ഗ്രസിന്റെ നാല് സീറ്റുകളിലുമാണ് മത്സരിക്കില്ലെന്ന ധാരണയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ നീക്കുപോക്കുണ്ടാക്കിയിരുന്നെങ്കിലും സി.പി.എമ്മിന് കാര്യമായ ഗുണം ചെയ്തില്ല. കോണ്‍ഗ്രസിന് നേട്ടമാവുകയും ചെയ്തു. അവര്‍ക്ക് സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടി. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ധാരണകള്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് ബംഗാളിലെ സിറ്റിങ് സീറ്റുകളില്‍ ധാരണയായത്. ബി.ജെ.പി ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി മാറിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ കൂടാതെ സി.പി.എം വിജയിച്ച റായ്ഗഞ്ചും മുര്‍ശിദാബാദും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് ദീപാദാസ് മുന്‍ഷി റായ്ഗഞ്ചില്‍ മത്സരിക്കാന്‍ തയായിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ട് എം.പിമാരെ പാര്‍ലമെന്റിലെത്തിക്കാനേ സി.പി.എമ്മിന് കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസുമായി ധാരണയിലെത്തിയതിനാല്‍ ബി.ജെ.പിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും തറപറ്റിക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. കോണ്‍ഗ്രസ് ബാന്ധവത്തിന് സംസ്ഥാനത്തെ നേതാക്കള്‍ക്ക് അതീവതാല്‍പര്യമാണ്. എന്നാല്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഇഷ്ടമില്ല. കോണ്‍ഗ്രസ് ബന്ധം കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നാണ് കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയെ കോണ്‍ഗ്രസ് സഹായത്തോടെ രാജ്യസഭയിലെത്തിക്കാന്‍ ബംഗാള്‍ നേതാക്കള്‍ മുമ്പ് നോക്കായതാണ്.
ആകെ 42 ലോക്‌സഭ സീറ്റുകളുള്ള ബംഗാളില്‍ 15 മുതല്‍ 22 വരെ സീറ്റുകളാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. സി.പി.എം പ്രകടന പത്രിക സംബന്ധിച്ച് അംഗങ്ങളില്‍ നിന്ന് പാര്‍ട്ടി അഭിപ്രായം തേടി. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അകന്നതിനാല്‍ ഭിന്നിക്കുന്ന വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് സി.പി.എം- കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച കോണ്‍ഗ്രസ് ബന്ധമായിരുന്നു. മോദി ഭരണത്തിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതരപാര്‍ട്ടികളുമായി സഹകരണം വേണമെന്നാണ് ജനറള്‍ സെക്രട്ടറി സീതാറാം യെച്യൂരി വാദിച്ചത്. അതിനായി അദ്ദേഹം കരട് രാഷ്ട്രീയ പ്രമേയം കൊണ്ടുവന്നിരുന്നു. ബദല്‍ പ്രമേയം കൊണ്ടുവരാന്‍ പ്രകാശ് കാരാട്ടും സംഘവും നീക്കം നടത്തിയിരുന്നു. എന്നാല്‍ യെച്യൂരി രാജിഭീഷണി മുഴക്കിയതോടെ ബാക്കിയുള്ളവര്‍ പിന്‍മാറുകയായിരുന്നു.
മൃദുഹിന്ദുത്വ സമീപനം ഉള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് ബന്ധത്തെ പ്രകാശ് കാരാട്ട് അടക്കം എതിര്‍ക്കുന്നത്. ബി.ജെ.പിയെ നേരിടാന്‍ അവര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അവര്‍ ഇതേ തന്ത്രമാണ് പയറ്റിയത്. അതിനാല്‍ അത് രാഷ്ട്രീയ വിജയമാണെന്നാണ് ബംഗാള്‍ ഘടകം വിശദീകരിക്കുന്നത്. ഇക്കാര്യം പൊളിറ്റ്ബ്യൂറോ കോണ്‍ഗ്രസ് ബന്ധത്തിന് അനുമതി നല്‍കിയെങ്കിലും കേന്ദ്രകമ്മറ്റി തീരുമാനം പ്രധാനമായിരുന്നു. കോണ്‍ഗ്രസുമായി സഖ്യമോ, ധാരണയോ വേണ്ട നീക്ക് പോക്ക് മതിയെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha





















