നമ്മള്‍ കാട്ടിലാണ് ബോംബിട്ടതെങ്കില്‍ എന്തിനാണ് അദ്ദേഹം പ്രതികരിച്ചത്; ബാലാക്കോട്ടിലെ ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്തിയെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ

ലക്ഷ്യത്തില്‍ കൊള്ളിക്കണമെങ്കില്‍ ഞങ്ങള്‍ കൊള്ളിച്ചിരിക്കും. അതല്ലെങ്കില്‍ പിന്നെന്തിനാണു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. നമ്മള്‍ കാട്ടിലാണ് ബോംബിട്ടതെങ്കില്‍ എന്തിനാണ് അദ്ദേഹം പ്രതികരിച്ചത്? എത്രപേര്‍ കൊല്ലപ്പെട്ടെന്നു വ്യക്തമാക്കാന്‍ വ്യോമസേനയ്ക്കാകില്ല. സര്‍ക്കാരാണ് അതു പറയേണ്ടത്. പറയുന്നത് ചീഫ് എയര്‍ മാര്‍ഷല്‍ ബാലാക്കോട്ടിലെ ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്തിയെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ. കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുക വ്യോമസേനയല്ല. സര്‍ക്കാരാണ് അതു ചെയ്യുക. മിഗ് 21 ബൈസണ്‍ ശത്രുവിനെ നേരിടാന്‍ ശേഷിയുള്ള വിമാനമാണ്. നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി അപ്‌ഗ്രേഡ് ചെയ്ത വിമാനമാണ് മിഗ് 21. മികച്ച റഡാര്‍, വായുവില്‍നിന്നു വായുവിലേക്കു തൊടുക്കാനാകുന്ന മിസൈലുകള്‍, മികച്ച ആയുധ സംവിധാനം തുടങ്ങിയവ മിഗ് 21ല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.കൊല്ലപ്പെട്ടവരുടെ കണക്കെടുക്കലല്ല വ്യോമസേനയുടെ ജോലി, ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തിയോ ഇല്ലയോ എന്നതാണ്.വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വീണ്ടും വിമാനം പറത്താന്‍ യോഗ്യനാണോ എന്നത് അദ്ദേഹത്തിന്റെ ആരോഗ്യ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും. വിമാനത്തില്‍നിന്ന് ഇജക്ട് ചെയ്ത് ചാടിയതിനെത്തുടര്‍ന്ന് പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്തുന്നതിനു പിന്നിലെ കാരണമതാണ്. എന്ത് ചികിത്സയാണോ ആവശ്യം അതു നല്‍കും. ആരോഗ്യപരമായി ഫിറ്റ് ആണെങ്കില്‍ അദ്ദേഹം വീണ്ടും യുദ്ധവിമാനങ്ങളുടെ കോക്പിറ്റില്‍ കയറും' ധനോവ കൂട്ടിച്ചേര്‍ത്തു.പദ്ധതിയിട്ട സൈനിക നടപടിയാണെങ്കില്‍ അതിനു യോജ്യമായ വിമാനങ്ങളാണ് ഉപയോഗിക്കുക. എന്നാല്‍ നമുക്കുനേരെ ആക്രമണം ഉണ്ടാകുമ്പോള്‍ മേഖലയിലുള്ള എല്ലാ വിമാനങ്ങളും അതു നേരിടാന്‍ തിരിക്കും. നമ്മുടെ എല്ലാ വിമാനങ്ങളും ശത്രുവിനെ നേരിടാന്‍ പ്രാപ്തമാണ്.റഫാല്‍ വിമാനങ്ങള്‍ സെപ്റ്റംബറോടെ ഇന്ത്യയുടെ പട്ടികയില്‍ എത്തും. ബെംഗളൂരു എയര്‍ ഷോയില്‍ ആകാശത്തുവച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ചതിനെക്കുറിച്ചും കശ്മീരില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നതിനെക്കുറിച്ചും വ്യോമസേന അന്വേഷിക്കും. ആക്രമണം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. അഭിനന്ദന്‍ തിരിച്ചെത്തിയതില്‍ സന്തോഷം' അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















