എന്താണ് പറഞ്ഞതെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിക്കു; രാഹുൽ ഗാന്ധിയെ പരിഹസിച്ച് മോദി

റഫാൽ വിഷയത്തിൽ കോൺഗ്രസ്സിനെതിരെ വീണ്ടും വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്ത്. താനെന്താണ് പറഞ്ഞതെന്ന് മനസിലാക്കാന്‍ സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിക്കുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു.
റഫാല്‍ വിമാനം ആ സമയത്ത് ഉണ്ടായിരുന്നെങ്കിൽ മെച്ചപ്പെട്ട ഫലം ലഭിച്ചേനേയെന്നു താൻ പറഞ്ഞു. എന്നാല്‍ താന്‍ വ്യോമസേനയുടെ ശക്തിയെ ചോദ്യം ചെയ്യുകയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.ഗുജറാത്തിലെ ജംനഗറിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.
താനെന്താണ് പറഞ്ഞതെന്ന് മനസിലാക്കാന്‍ സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിക്കൂ. വ്യോമസേനയുടെ പക്കൽ റഫാൽ വിമാനം ഉണ്ടായിരുന്നെങ്കിൽ നമ്മൾക്ക് ഒരുയുദ്ധവിമാനവും പോലും നഷ്ടപ്പെടുമായിരുന്നില്ല.
അവർ ആരും രക്ഷപ്പെടില്ലായിരുന്നുവെന്നാണ് താന്‍ പറഞ്ഞത്. ഇക്കാര്യങ്ങൾ മനസിലാക്കുന്നതിൽ പരാജയപ്പെട്ടാൽ തനിക്കൊന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫാല്‍ വിമാനങ്ങള്‍ സേനയ്ക്ക് ലഭിക്കാന്‍ വൈകുന്നതിന് കാരണം മോദിയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.
വ്യോമസേനയുടെ 30,000 കോടി അനില്‍ അംബാനിക്ക് നല്‍കിയിട്ട് ലജ്ജയില്ലാതെ സംസാരിക്കുന്നുവെന്നും കാലഹരണപ്പെട്ട യുദ്ധവിമാനത്തില്‍ അഭിനന്ദന് പറക്കേണ്ടിവന്നതിന് കാരണക്കാരന്‍ മോദിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് മോദി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha





















