പ്രണയത്തിനു അതിർത്തികളില്ല ; ഇന്ത്യന്‍ യുവാവും പാകിസ്ഥാന്‍ യുവതിയും വിവാഹിതരായി

പാകിസ്ഥാന്‍ സ്വദേശിനിയായ ഹബീബ ഇന്ത്യക്കാരനായ റയാനു ജീവിതസഖിയായപ്പോൾ അതിർത്തികളൊന്നും വിലങ്ങുതടിയായില്ല . നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത് . ദുബായില്‍ ആണ് ഇരുവരും വിവാഹിതരായത്.
പ്രണയത്തിന് അതിര്‍ത്തികള്‍ ഒന്നും തന്നെ ഒരു വിലങ്ങു തടി ആകില്ലെന്നുള്ളതിന്റെ തെളിവായി മാറിയിരിക്കുകയാണ് ഈ ദമ്പതികൾ. നീ
നാട്ടില്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന സമയത്താണ് സമാധാനത്തിന്റെ പ്രണയത്തിന്റെയും അടയാളമായി ഇവരുടെ വിവാഹം എന്നതും പ്രത്യേകതയായി . വിവാഹത്തിന് രണ്ടുകൂട്ടരുടെയും വീട്ടുകാർ ആദ്യം എതിർപ്പായിരുന്നു. ഭാവിജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമോ എന്നതായിരുന്നു പ്രധാന പ്രശ്നം . എന്നാൽ പിന്നീട് ഇവരുടെ മാതാപിതാക്കള്‍ സമ്മതം മൂളുകയായിരുന്നു.
ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും കടന്നാണ് ഈ മനോഹര നിമിഷത്തിലേക്ക് എത്തിയതെന്ന് റയാന്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ശത്രുത ഇവരുടെ ബന്ധത്തെ ലവലേശം പോലും ബാധിക്കില്ലെന്നു ഇവർ ഉറപ്പിച്ചു പറയുന്നു.
അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍ രണ്ടു പേരും. വ്യക്തികൾ തമ്മിൽ ഇങ്ങനെ അടുത്തറിയുമ്പോൾ അത് പതിയെ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം വളരാൻ സഹായകമാകുമെന്ന് റയാന്‍ പറയുന്നു. ഗുജറാത്ത് സ്വദേശിയായ റയാന്‍ വളര്‍ന്നത് ഷാര്‍ജയിലാണ്
https://www.facebook.com/Malayalivartha





















