പാകിസ്ഥാനെ ഇറാനും വിറപ്പിക്കുന്നു; പാകിസ്ഥാനില്‍ നിന്ന് കൊണ്ട് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇറാന്റെ ശക്തമായ താക്കീത്

പാകിസ്ഥാന്റെ മറഞ്ഞിരുന്നു കൊണ്ടുള്ള തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ എടുക്കണമെന്ന് ചിന്തിയ്ക്കുന്നത് ഇന്ത്യ മാത്രമല്ല. പാകിസ്ഥാനില്‍ നിന്നു കൊണ്ട് പ്രവര്‍ത്തനം നടത്തുന്ന ഭീകരവാദികള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പാകിസ്ഥാന് കഴിയുന്നില്ലെങ്കില്‍, ഇറാനിയന്‍ സര്‍ക്കാരും സുരക്ഷാ സേനയും അവര്‍ക്കെതിരെ വേണ്ടത് ചെയ്യുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത് , കഴിഞ്ഞ ആഴ്ചയില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടയില്‍ എല്ലാവരും ശ്രദ്ധിയ്ക്കാന്‍ വിട്ടുപോയ ഒരു കാര്യമാണ്.
ഇറാന്റെ സുരക്ഷാസേനയുടെ ഒരു വിഭാഗമായ ഇസ്ലാമിക റെ വൊല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ശക്തനായ കമാന്‍ഡര്‍ ജനറല്‍ ക്വാസ്സിം സൊലൈമാനി ശക്തമായ ഭാഷയിലാണ് പാകിസ്ഥാനി സര്‍ക്കാരിനും അതിന്റെ സൈനിക വിഭാഗങ്ങള്‍ക്കും താക്കിത് നല്‍കിയത് . പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് എനിക്ക് ഒരു ചോദ്യമുണ്ട് , എവിടേക്കാണ് നിങ്ങളുടെ പോക്ക്? നിങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളിലും അസ്വസ്ഥതയും അശാന്തിയും നിങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞു. മേഖലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ ഇനി ഏതെങ്കിലും രാജ്യം നിങ്ങള്‍ ബാക്കി വച്ചിട്ടുണ്ടോ എന്നായിരുന്നു ജനറല്‍ സൊലൈമാനി ചോദിച്ചതെന്നാണ് പറയപ്പെടുന്നത് .ആറ്റം ബോംബ് കൈയിലുള്ള ഒരു രാജ്യമായിട്ടും നൂറു കണക്കിന് അംഗങ്ങളുള്ള, നിങ്ങളുടെ രാജ്യത്തുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ എന്നും അദ്ദേഹം തുടര്‍ന്ന് ചോദിച്ചു . ഇറാന്റെ നിശ്ചയദാര്‍ഢ്യങ്ങളെ പരീക്ഷിയ്ക്കരുതെന്നും പാകിസ്ഥാനോട് അദ്ദേഹം ആവശ്യപ്പെട്ടു .
അടുത്ത കാലത്താണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള തങ്ങളുടെ സഹകരണം മെച്ചപ്പെടുത്താന്‍ ഇറാനും ഇന്ത്യയും തീരുമാനിച്ചത് . രണ്ടു രാജ്യങ്ങളുടെയും വിദേശ മന്ത്രാലയങ്ങളുടെ പ്രതിനിധികളുടെ അടുത്ത വട്ടകൂടിക്കാഴ്ചയില്‍ ചര്‍ച്ചയിലെ മുഖ്യ ഇനം ഇതാണ് .ഈ ആഴ്ചാവസാനം ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇറാനിലേക്ക് നടത്താനിരുന്ന യാത്ര ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നീട്ടിവച്ചിരിയ്ക്കയാണ്.
പാകിസ്താനുമായുള്ള അതിര്‍ത്തിയില്‍ ഒരു മതില്‍ കെട്ടണമെന്ന് ഇറാന്‍ ആഗ്രഹിയ്ക്കുന്നതായി ഇറാനിയന്‍ പാര്‍ലമെന്റിന്റെ വിദേശനയം സംബന്ധിച്ച കമ്മീഷന്റെ ചെയര്‍മാനായ ഹെഷ്മത്തൊള്ള ഫലാഹാത്പിഷേ പറഞ്ഞു. ഇറാന്റെ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനവും ആക്രമണവും തടയാന്‍ പാകിസ്ഥാന് കഴിയുന്നില്ലെങ്കില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്കുളില്‍ കയറി, ആക്രമണങ്ങളെ ടെഹ് റാന്‍ പ്രതിരോധിയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു .
ഇറാന്റെ സമുന്നത നേതാവായ അയത്തൊള്ള ഖമേനിയുടെ സഹായി ആയ മേജര്‍ ജനറല്‍ യാഹ്യ റഹിം സഫാവിയും , പാകിസ്ഥാനെ രൂക്ഷ മായ ഭാഷയില്‍ താക്കീ ത് ചെയ്തിട്ടുണ്ട് .ഇറാന്റെ സമുന്നത നേതാവ് ഈ സന്ദേശം പാകിസ്താന് എത്തിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു ണ്ട് എന്നതിന് തെളിവാണിത് എന്നതിനാല്‍ ഇതിന് വളരെ പ്രാധാന്യമുണ്ട് .' ഈ നിയമലംഘകര്‍ ബലൂചിസ്ഥാനില്‍ നിന്നുള്ള ഒരു ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ടവരാണെന്നും അയല്‍ രാജ്യത്തു നിന്നും ചാവേര്‍ ആക്രമണങ്ങളില്‍ പരിശീലനം നേടുകയാണെന്നും മനസ്സിലാക്കുന്നുവെന്നും പറഞ്ഞ പറഞ്ഞ അദ്ദേഹം, ഇവരൊക്കെ എങ്ങനെയാണ് പ്രസ്തുത അയല്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് അവിടെ എത്തുന്നതെന്നും , ഇറാനെതിരെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനത്തിനും അവര്‍ക്കു അവിടം സുരക്ഷിതമായ താവളം ആകുന്നതെങ്ങനെ എന്നും ഇറാനിയന്‍ സര്‍ക്കാരിനോടും രാഷ്ട്രത്തോടും ഐ ആര്‍ ജി സി-യോടും ഉത്തരം പറയാന്‍ അയല്‍ രാജ്യവും ഐ എസ് ഐ -യും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയ്ക്ക് എതിരെ ഐ ആര്‍ ജി സിയുടെ കമാന്‍ഡര്‍ അലി ജാഫറി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി . പാകിസ്ഥാനി ഇന്റലിജന്‍സ് സംഘടന ജെയ്ഷ് ഇ സോളം ഗ്രൂപ്പിന് നല്‍കുന്ന പിന്തുണയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇന്ന് മുതല്‍ പാകിസ്ഥാന്‍ തിരിച്ചറിയണമെന്നും അതവര്‍ക്ക് താങ്ങാനാവുന്നത് ആയിരിയ്ക്കില്ലെന്നും അദ്ദേഹം ശക്തമായ ഭാഷയില്‍ അറിയിച്ചിട്ടുണ്ട് . ഈ തീവ്രവാദ സംഘങ്ങളുടെ എല്ലാം ഒളിത്താവളങ്ങള്‍ പാകിസ്ഥാന്റെ സൈനിക ചാര സംഘടനയ്ക്ക് അറിവുണ്ടെങ്കിലും അവര്‍ അതിനെതിരെ ഒരു നടപടിയും എടുക്കാതെ ഇരിയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
അഫ്ഗാനിസ്ഥാന്റെ മുന്‍ ഇന്റലിജന്‍സ് ചീഫും അടുത്ത് നടക്കുന്ന പ്രസിഡന്റു തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ റഹ്മത്തുള്ള നബീല്‍ , പാകിസ്ഥാന്റെ ചാര സംഘടനയായ ഐ എസ് ഐ, 45 യില്‍ അധികം തീവ്രവാദ ഗ്രൂപ്പുകളെ അയല്‍ രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതിനായി പരിശീലനം നല്‍കി സംരക്ഷിയ്ക്കുന്നുണ്ടെന്ന് അഫ്ഗാനിസ്ഥാനില്‍ പറഞ്ഞു . പാകിസ്ഥാന്‍ തീവ്രവാദത്തെ ഒരു തന്ത്രവും ആയുധവും ആക്കുകയാണെന്നും ,ഇന്ത്യ ഇത് ( ബാലകോട്ട് ആക്രമണം) നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha





















