റഷ്യയില്‍ നിന്ന് ആണവ അന്തര്‍വാഹിനി പാട്ടമെടുക്കാനൊരുങ്ങി ഇന്ത്യ

റഷ്യയില്‍ നിന്ന് ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. 21,200 കോടി രൂപയുടെ കരാറില്‍ ഈ മാസം ഏഴിന് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. അകുല ക്ലാസ് ആണവ അന്തര്‍വാഹിനിയാണ് ഇന്ത്യ പാട്ടത്തിനെടുക്കുക. നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അഴിച്ചു പണികള്‍ നടത്തിയശേഷം ചക്ര 3 എന്ന് പേരുമാറ്റി സേനയുടെ ഭാഗമാക്കും.
38,900 കോടി രൂപയുടെ എസ് 400 മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറിനു ശേഷം റഷ്യയ്ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ് ഇത്. 2025 ഓടു കൂടി അന്തര്‍വാഹിനി ഇന്ത്യയ്ക്ക് കൈമാറും.10 വര്‍ഷത്തേക്കാണ് പാട്ടത്തിനെടുക്കുന്നതെന്നാണ് സൂചന.
നിലവില്‍ റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2 ആണവ അന്തര്‍വാഹിനിക്ക് പകരമായാണ് ചക്ര 3 എത്തുക. 2022ല്‍ പാട്ടക്കാലാവധി അവസാനിക്കുന്ന ചക്ര 2ന്റെ കാലാവധിഅഞ്ച് വര്‍ഷത്തേക്ക് നീട്ടിയേക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha





















