പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്മാരുടെ കുടുംബത്തിന് 110 കോടിരൂപയുടെ സഹായധനം നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് വ്യാപാരി...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്മാരുടെ കുടുംബത്തിന് 110 കോടിരൂപയുടെ സഹായധനം നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് വ്യാപാരി. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുര്‍ത്താസ എ ഹമീദ് എന്ന നാല്‍പ്പത്തിനാലുകാരനാണ് വന്‍തുക സംഭാവന ചെയ്യാന്‍ തയ്യാറായി എത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംങ്ങള്‍ക്കു വേണ്ടി രൂപവത്കരിച്ച പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധിയിലേക്കാണ് 110 കോടി രൂപ സംഭാവന ചെയ്യാന്‍ മുര്‍ത്താസ തയ്യാറായത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കൂടിക്കാഴ്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് മുര്‍ത്താസ ഇ മെയില്‍ അയക്കുകയും ചെയ്തിട്ടുണ്ട്.
ജന്മനാ കാഴ്ചവൈകല്യമുള്ള മുര്‍ത്താസ കോട്ട സ്വദേശിയാണ്. കോട്ട ഗവണ്‍മെന്റ് കൊമേഴ്‌സ് കോളേജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ മുര്‍ത്താസ നിലവില്‍ ഗവേഷകനും ശാസ്ത്രജ്ഞനുമായി മുംബൈയില്‍ ജോലി നോക്കുകയാണ്. തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ഇമെയില്‍ മുഖാന്തരം അയക്കാന്‍ ദേശീയ ദുരിതാശ്വാസ നിധി ഡെപ്യൂട്ടി സെക്രട്ടറി അഗ്‌നി കുമാര്‍ ദാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുര്‍ത്താസ പറഞ്ഞു.
അതുപോലതന്നെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സി.ആര്‍.പി.എഫ് ജവാന്‍മാരുടെയും മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗും രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മൂന്നു ദശകത്തിനിടെ ജമ്മു കശ്മീര്‍ താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയില്‍ നടന്നത്.
വീരമൃത്യു വരിച്ച ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്
''എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷെ, പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ എനിക്ക് കഴിയും.'' സെവാഗ് പറഞ്ഞു. ഹരിയാന പൊലീസിന്റെ ഭാഗമായ ഇന്ത്യന്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങും ജവാന്‍മാരുടെ കുടുംബത്തിന് സഹായഹസ്തവുമായി എത്തി. താല്‍ക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഒരു മാസത്തെ ശമ്പളമാണ് വിജേന്ദര്‍ വാഗ്ദാനം ചെയ്തത്. ആ കുടുംബങ്ങള്‍ക്കൊപ്പം ഓരോരുത്തരും അണിചേരണമെന്നും അവരെ സഹായിക്കണമെന്നും വിജേന്ദര്‍ ആവശ്യപ്പെട്ടു. ആ ധീരന്‍മാരുടെ വീരമൃത്യുവില്‍ അഭിമാനിക്കണമെന്നും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും വിജേന്ദര്‍ ഓര്‍മ്മപ്പെടുത്തുന്നു.
അതുപോലതന്നെ ജമ്മു കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐയും അറിയിച്ചിരുന്നു. വീരമൃത്യു വരിച്ച 23 ജവാന്മാരുടെ വായ്പകളാണ് എഴുതിത്തള്ളുന്നത്. ഇതിനുപുറമേ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സും നല്‍കും.
ഭാരതത്തിനായി ജീവത്യാ?ഗം ചെയ്ത ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കൈതാങ്ങാകാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുവേണ്ടി എല്ലാ എസ്ബിഐ ജീവനക്കാരോടും ധനസഹായം നല്‍കുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















