ആകാശത്തെ മോഷണം കയ്യോടെ പിടിയില്‍... എയര്‍ ഇന്ത്യ വിമാനത്തില്‍ വിതരണം ചെയ്യാത്ത ഭക്ഷണവും മറ്റു സാധനങ്ങളും മോഷ്ടിച്ചതിന് നാലു ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി

പലകാരണങ്ങളാല്‍ പ്രവാസികള്‍ക്ക് എന്നും എയര്‍ ഇന്ത്യയെപറ്റി പരാതിയേയുള്ളൂ. സമയത്തില്‍ കൃത്യത പാലിക്കാത്ത എയര്‍ ഇന്ത്യ സേവനത്തിലും പലതരം പരാതികളാണ് ചോദിച്ച് വാങ്ങിക്കുന്നത്. യാത്രക്കാര്‍ക്ക് മതിയായ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അതിനിടെയാണ് ആകെ നാണക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവമുണ്ടായത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ വിതരണം ചെയ്യാത്ത ഭക്ഷണവും യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്ന മറ്റു സാധനങ്ങളും മോഷ്ടിച്ചതിന് നാലു ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി.
വിമാനങ്ങളില്‍നിന്ന് ഭക്ഷണം കടത്തിക്കൊണ്ടുപോകുന്ന സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി 2017 ആഗസ്റ്റില്‍ ഇതിനെതിരെ സര്‍ക്കുലര്‍ ഇറക്കി.
ഓഫിസര്‍മാരും ഗ്രൗണ്ട് സ്റ്റാഫും അവരുടെ ഉപയോഗത്തിന് ഭക്ഷണം കടത്തിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്ന് അതില്‍ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണം കടത്തുന്നവരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും മുന്നറിയിപ്പു നല്‍കി.
അതിനിടെ ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് ഓരോ അറിയിപ്പും നല്‍കിയ ശേഷം ജയ്ഹിന്ദ് പറയണം എന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം. പൈലറ്റ് ഉള്‍പ്പടെ ക്യാബിന്‍ ജീവനക്കാര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. അശ്വനി ലോഹാനി എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ചുമതലയേറ്റതിനു പിറകെയാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.2 016 ല്‍ മുന്‍പ് എയര്‍ ഇന്ത്യ ചെയര്‍മാനായി സേവനമനുഷ്ടിച്ച അവസരത്തിലും അശ്വിനി ലോഹാനി സമാന നിര്‍ദ്ദേശം ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.
എയര്‍ ഇന്ത്യയെക്കുറിച്ച് പറയുവാന്‍ കുറ്റങ്ങളായിരിക്കും കൂടുതലാളുകളും പറയുന്നതെങ്കിലും ഇന്ത്യന്‍ അഭിമാനമേന്തി ചിറക് വിടര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു എയര്‍ ഇന്ത്യയ്ക്ക്.
സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് ടാറ്റ എയര്‍ ലൈന്‍സില്‍ നിന്നുമാണ്. 1932 വരെ ടാറ്റ എയര്‍ ലൈന്‍സിന്റെ ഭാഗമായിരുന്ന എയര്‍ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു.
ഇന്ന് എയര്‍ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നല്കുന്നു. എയര്‍ബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങള്‍. ഇന്ത്യയില്‍ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങള്‍ എയര്‍ ഇന്ത്യക്കുണ്ട്, അത് ഡെല്‍ഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാര്‍ അലയന്‍സ് എയര്‍ ഇന്‍ഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി. മാര്‍ച്ച് 2011 ല്‍ എയര്‍ ഇന്‍ഡ്യ സ്റ്റാര്‍ അലയന്‍സിന്റെ ഒരു മുഴുവന്‍ സമയ അംഗമായി.
രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എയര്‍ ഇന്ത്യ വണ്‍ (ഫ്‌ളൈറ്റ് നമ്പര്‍ AI 1) എന്ന ബോയിംഗ് 747400 ആണ്. മോശം സര്‍വീസ് എന്നു പ്രവചനാതീതമെന്നും പരിഹാസരൂപേണ എയര്‍ ഇന്ത്യയെ നാം വിശേഷിപ്പിക്കുമെങ്കിലും, 2015 ലെ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയാണ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ എയര്‍ലൈനെന്ന് കണ്ടെത്തിയിരുന്നു.
കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈന്‍ അനുബന്ധമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. മിഡില്‍ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കും ആഴ്ച്ചയില്‍ 175 സര്‍വീസുകള്‍ നടത്തുന്നു. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ ചാര്‍ട്ടേര്‍സ് ആയിരുന്നു ഈ എയര്‍ലൈന്‍ സ്വന്തമാക്കിയിരുന്നത്. ഇപ്പോള്‍ എയര്‍ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു.
ഓരോ എയര്‍ ഇന്ത്യാ എസ്‌ക്പ്രസ്സ് വിമാനത്തിന്റെയും ചിറകില്‍ ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യം ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്
"
https://www.facebook.com/Malayalivartha





















