കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില മിക്കവാറും സെഷനുകളില്‍ 51 ശതമാനം മാത്രം; ലോക്‌സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാനിധ്യം ചർച്ചയാകുന്നു

ലോക്‌സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാനിധ്യം പലപ്പോഴും ചര്‍ച്ചാവിഷയമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യത്തിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള ലോക്‌സഭയിലെ പല അംഗങ്ങളുടെ ഹാജര്‍ നിലയും ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി അണികള്‍ക്ക് വരെ ഇത് ഉയര്‍ത്തി കൊണ്ടു വരേണ്ടി വന്നു. കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില മിക്കവാറും സെഷനുകളില്‍ 51 ശതമാനം മാത്രമാണ്. പാതി ദിനം പോലും ലോക്‌സഭയില്‍ ഹാജരാകാത്ത അങ്ങയെ എങ്ങനെ ന്യായീകരിക്കുമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ കത്തെഴുതിയ യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് വരെ അന്ന് ചോദിച്ചത്.
മാപ്പര്‍ഹിക്കാത്ത തെറ്റാണ് താങ്കള്‍ ചെയ്തതെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും പദവി ഒഴിയാനും ആവശ്യപ്പെടുന്ന കത്ത് പിന്നീട് ഫേസ് ബുക്കില്‍ നിന്ന് പിന്‍വലിക്കപ്പെട്ടെങ്കിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകള്‍ വഴിവെച്ചു. പി.കെ കുഞ്ഞാലിക്കു ട്ടിയുടെ ഹാജര്‍ നില ലോക്‌സഭയുടെ വെബ് സൈറ്റില്‍ പരിശോധിക്കുമ്പോള്‍ ഹാജര്‍ നില സംബന്ധിച്ച ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്നതാണ്. ഈ സെഷനില്‍ ആദ്യ എട്ട് ദിവസത്തെ കണക്കുകളില്‍ പകുതി ദിവസവും കുഞ്ഞാലികുട്ടി സഭയില്‍ 'എത്തിയിട്ടില്ല. ഈ എട്ട് ദിനങ്ങളില്‍ ശശിതരൂരും മുല്ലപ്പള്ളിയും ഇന്നസെന്റും ജോയിസ് ജോര്‍ജ്ജിനും മുഴുവന്‍ ഹാജരും ഉണ്ട്. കേരളത്തിലെ എംപിമാരില്‍ ഏറ്റവും കുറവ് ഹാജര്‍നില കുഞ്ഞാലിക്കുട്ടിക്കാണെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. രോഗബാധിതനായി അന്തരിച്ച എംഐ ഷാനവാസിന് പോലും 68 ശതമാനം ഹാജര്‍ നില ലോക്‌സഭയില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള മറ്റെല്ലാ എംപിമാര്‍ക്കും 70ശതമാനത്തിലേറെ ഹാജരാണുള്ളത്. സഭ ചേര്‍ന്നതിന്റെ പകുതി ദിവസം പോലും കുഞ്ഞാലിക്കുട്ടി ഹാജരായില്ലെന്നാണ് കണക്കുകള്‍. എംപിമാരുടെ ദേശീയ ശരാരരി ഹാജര്‍നില 80 ശതമാനമാണ്. 2017 ജൂലൈ 17നാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റംഗമായി സത്യപ്രതിജ്ഞ ചെയ്തത്.
കുഞ്ഞാലിക്കുട്ടി ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയ ശേഷമുള്ള 2017 ജൂലൈയിലെ ആദ്യ സമ്മേളന കാലയളവിലും ഹാജരായ ദിവസത്തെക്കാള്‍ കൂടുതലാണ് ഹാജരാകാത്ത ദിവസങ്ങള്‍. പിന്നീടുള്ള മുന്ന് സെഷനുകളിലും ഏതാണ്ട് സമാനമാണ് അവസ്ഥ. ഇതില്‍ ഒരു സെഷനില്‍ മാത്രമാണ് 50 ശതമാനത്തിന് മുകളില്‍ കുഞ്ഞാലിക്കുട്ടിക്ക് ഹാജരുള്ളത്. അതേ സമയം ഈ കാലയളവിലെല്ലാം ലീഗിന്റെ മറ്റൊരു അംഗമായ ഇ.ടി മുഹമ്മദ് ബഷീറിന് മികച്ച ഹാജര്‍ നില ഉണ്ട് താനും. ഏതായാലും പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പ് ഉണ്ട്. ഹാജറില്ല, കുഞ്ഞാലിക്കുട്ടിയെന്തിനാ പാര്‍ലമെന്റില്‍ പോകുന്നെ എന്നാണ് ഇപ്പോള്‍ കേരളം ചോദിച്ചു തുടങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha





















