ഭീകരരെ അവരുടെ വീടുകളില്‍ കയറി അവരെ ഉന്മൂലനം ചെയ്യും; ഭീകരര്‍ ഭൂമിക്കടയില്‍ ഒളിച്ചാലും പുറത്തുവലിച്ചിട്ടു വകവരുത്തും; ഭീകര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഭീകര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരോന്ദ്രമോദി. കൃത്യമായി മറുപടി നല്‍കുന്നതു തന്റെ പ്രകൃതമാണെന്നും ഭീകരരെ അവരുടെ വീടുകളില്‍ കയറി അവരെ ഉന്മൂലനം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരര്‍ ഭൂമിക്കടയില്‍ ഒളിച്ചാലും പുറത്തുവലിച്ചിട്ടു വകവരുത്തുമെന്നും മോദി പറഞ്ഞു.
ശത്രുക്കളെ അവരുടെ പ്രദേശത്തെത്തി നേരിടുകയെന്നതാണു നമ്മുടെ നയം. അതിനായി കൂടുതല്‍ കാലം കാത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു.ബാലാക്കോട്ട് ആക്രമണം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം മോദി തള്ളി. മിന്നാലാക്രമണം നടക്കുമ്പോള്‍ രാജ്യത്ത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ എന്ന് മോദി ചോദിച്ചു. കഴിഞ്ഞ 40 വര്‍ഷമായി ഭീകരവാദത്തിന്റെ ഇരകളാണ് നമ്മള്‍. ഭരണത്തെക്കുറിച്ചല്ല മറിച്ച് രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നതെന്നും മോദി പറഞ്ഞു. സൈനികനീക്കത്തെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണു ബിജെപി നേതാക്കള്‍ എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ബിജെപി നേതാവ് മനോജ് തിവാരി രാഷ്ട്രീയ റാലിക്ക് സൈനിക വേഷം ധരിച്ചെത്തിയതും വ്യോമാക്രമണം നടത്തിയതു കൊണ്ടു ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് ബി.എസ്. യെദ്യൂരപ്പ പറഞ്ഞതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി വിവരം നല്‍കാന്‍ മോദി സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇന്ത്യയുടെ ആകാശാതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്റെ പൈലറ്റില്ലാ വിമാനം രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വ്യോമസേന വെടിവച്ചിട്ടു. ഇന്നലെ രാവിലെ 11.30നാണു രാജസ്ഥാനിലെ ഇന്ത്യപാക്ക് രാജ്യാന്തര അതിര്‍ത്തിയില്‍ പൈലറ്റില്ലാ വിമാനം എത്തിയത്.ഉടന്‍ ബിക്കനീറിലെ നാല്‍ വ്യോമത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന സുഖോയ് എസ്!യു30 പോര്‍വിമാനങ്ങള്‍ മിസൈല്‍ പ്രയോഗിച്ചു ഡ്രോണ്‍ വീഴ്ത്തി. പാക്ക് മരുപ്രദേശമായ എംഡബ്ലിയു ടോബയിലാണു വിമാനഭാഗങ്ങള്‍ വീണത്.
https://www.facebook.com/Malayalivartha





















