യശ്വന്ത്പുര്‍-ടാറ്റാ നഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് തീപിടിച്ചു . അപകടം പാൻട്രികാറിൽ നിന്ന്

യശ്വന്ത്പുര്‍-ടാറ്റാ നഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ പാന്‍ട്രികാറില്‍ നിന്നും തീപിടിച്ചു. . ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ വെച്ചാണ് തീ പടര്‍ന്നത്.
സംഭവം നടന്ന ഉടൻ പാന്‍ട്രിയിലുണ്ടായിരുന്ന ജീവനക്കാര്‍ കോച്ചുകള്‍ വിഭജിച്ചതിനാല്‍ മറ്റ് കോച്ചുകളിലേയ്ക്ക് തീ പടരുന്നത് ഒഴിവായി. എങ്കിലും പാന്‍ട്രികാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.ആര്‍ക്കും പരിക്കുകളില്ല .
ജാര്‍ഖണ്ഡ് തലസ്ഥാനമായ ജംഷെഡ്പൂരിലേയ്ക്ക് പോകുകയായിരുന്നു തീവണ്ടി.
തീപിടിത്തത്തെത്തുടര്‍ന്ന് ഇത് വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha





















