ഭീകര്‍ എത്തുന്നു കേരളവും അതീവജാഗ്രതയില്‍ ; രാജ്യത്തേയ്ക്ക് കടല്‍ മാര്‍ഗം ഭീകരര്‍ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്; കടല്‍ മാര്‍ഗം ഇന്ത്യയെ ആക്രമിക്കുന്നതിനായി ഭീകരരെ അയല്‍ രാജ്യത്ത് പരിശീലിപ്പിക്കുന്നെന്ന് നാവികസേനാ മേധാവി സുനില്‍ ലാംബ

രാജ്യത്തേയ്ക്ക് കടല്‍ മാര്‍ഗം ഭീകരര്‍ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. കടല്‍ മാര്‍ഗം ഇന്ത്യയെ ആക്രമിക്കുന്നതിനായി ഭീകരരെ അയല്‍ രാജ്യത്ത് പരിശീലിപ്പിക്കുന്നെന്ന് നാവികസേനാ മേധാവി സുനില്‍ ലാംബ പറഞ്ഞു.അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗം തീവ്രവാദികളെത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നത്.
2530 ദിവസം വരെ കടലില്‍ മുങ്ങിക്കിടക്കാന്‍ കഴിയുന്ന അന്തര്‍വാഹിനികള്‍ ബാറ്ററി ചാര്‍ജിംഗിനായി മുകളിലേയ്ക്ക് വരുന്നത് ശ്രദ്ധയില്‍പെടുകയാണെങ്കില്‍ നാവികസേനയെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.ഇന്ത്യയെ പലതരത്തില്‍ ആക്രമിക്കാനാണ് ഭീകരവാദികള്‍ ശ്രമിക്കുന്നത്. ബാലക്കോട്ടിലെ വ്യോമാക്രമണത്തിന് ശേഷം ഇതിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കടല്‍ മാര്‍ഗമാണ് അതിനുള്ള സാധ്യത കാണുന്നത്. മുംബൈ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ എത്തിയത് കടല്‍ മാര്‍ഗമായിരുന്നു. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്താണ് ഇവര്‍ മുംബൈ തീരത്തെത്തിയത്. തുടര്‍ന്നാണ് ഇന്ത്യയെ നടുക്കിയ ആക്രമണമുണ്ടായത്. ലോകം തീവ്രവാദത്തിന്റെ പല രൂപങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങള്‍ മാത്രമാണ് ഇതിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. തീവ്രവാദം അടുത്ത കാലത്ത് ആഗോള രീതിയാണ് സ്വീകരിച്ചത്. ഇതോടെ ലോകരാജ്യങ്ങള്‍ക്കുള്ള ഭീഷണി വര്‍ധിച്ചതായും നാവികസേന അഡ്മിറല്‍ പറയുന്നു.
ഇന്ത്യ ഭീകരരില്‍ നിന്ന് വളരെ വലിയ ഭീഷണിയാണ് നേരിടുന്നത്. ഒരു രാജ്യമാണ് പ്രധാനമായും തീവ്രവാദം വളര്‍ത്തുന്നത്. പുല്‍വാമയിലുണ്ടായ ആക്രമണം അത്തരമൊരാന്നാണ്. ഒരു പ്രത്യേക ബ്രാന്‍ഡിലുള്ള തീവ്രവാദം ലോകത്ത് ഇനിയും ഭീഷണിയാവും. ഭീകരരെ നേരിടാന്‍ സുരക്ഷാ സേന സജ്ജമായി കൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങളും ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. കടല്‍ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണിത്. അത്രയ്ക്കധികം ഭീഷണി കടല്‍ മാര്‍ഗം എത്തുന്നുണ്ട്. അതേസമയം ഇന്ത്യയുടെ എല്ലാ സേനകളെയും അസ്ഥിരപ്പെടുത്താനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















