ഇമ്രാൻ പറയുന്നത് പച്ചക്കള്ളം ..പാക് മണ്ണിൽ ഇപ്പോഴും ഭീകരർ തമ്പടിച്ചിരിക്കുന്നു ;പുൽവാമ ഭീകരാക്രമണം ഉൾപ്പടെയുള്ള വെബ്സൈറ്റും മാസികയും ഓൺലൈനിൽ

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നിരോധിച്ചെന്ന് പാക്കിസ്ഥാൻ ആവര്‍ത്തിച്ചുറപ്പിക്കുമ്പോഴും
സംഘടന ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വെബ്സൈറ്റും മാസികയും ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ്.
പാക്കിസ്ഥാന്റെ ചട്ടുകമായി കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്ന ഭീകരസംഘമാണ് ജയ്ഷെ മുഹമ്മദ് . ഭീകരപ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി പാക്കിസ്ഥാൻ വാഗ്ദാനം ചെയ്ത സാഹചര്യത്തിലും ജയ്ഷ് ഇന്ത്യയ്ക്കെതിരായ വിദ്വേഷ പ്രചാരണം തുടരുന്നു.
പുൽവാമ ഭീകരാക്രമണം ഉൾപ്പടെയുള്ള കാര്യങ്ങൾ പരാമർശിക്കുന്ന ജയ്ഷെ മുഹമ്മദിന്റെ വാരികയായ അൽ ക്വലാം ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്. എന്നിട്ടും പാക്കിസ്ഥാൻ ഇതൊന്നും അറിഞ്ഞിട്ടില്ലന്നാണ് ഭാവിക്കുന്നത് . റാവൽപിണ്ടിയിൽനിന്നുള്ള വിലാസം വെച്ച് വെബ്സൈറ്റും പ്രവർത്തിക്കുന്നുണ്ട്
സ അദി എന്ന പേരിൽ എഴുതിയ 250ൽ അധികം ലേഖനങ്ങളാണ് അൽ ക്വലാം വാരികയിൽ ഉള്ളത്. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹറിന്റെ തൂലികാ നാമമാണ് സ അദി. ഇന്ത്യൻ വ്യോമസേനയുടെ ബാലാക്കോട്ട് ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 27നു പുറത്തിറങ്ങിയ എഡിഷനിലും മസൂദ് അസ്ഹറിന്റെ സന്ദേശങ്ങളുണ്ട്. ഇതിൽ ഇന്ത്യക്കെതിരെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അസര്‍ നടത്തിയിട്ടുണ്ട് .ഇന്ത്യയുടെ ഭീഷണികളില്‍ തളരില്ലെന്ന് ലേഖനങ്ങളില്‍ ആവർത്തിച്ചു പറയുന്നുമുണ്ട്.
പുൽവാമ ഭീകരാക്രമണം എങ്ങനെയാണ് നടത്തിയതെന്ന കാര്യവും മസൂദ് അസ്ഹർ വാരികയിലൂടെ എഴുതിയിരുന്നു. മസൂദ് അസ്ഹറിന്റെ സഹോദരനായ ജയ്ഷ് കമാൻഡര്‍ അബ്ദുൽ റൗഫ് അസ്ഗറിന്റെ സന്ദേശങ്ങളും അൽ ക്വലാമിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ തുടർന്ന് ഭീകര സംഘടനകളെ തങ്ങള്‍ അനുവദിക്കില്ലെന്നും ഭീകരര്‍ ശത്രുക്കളാണെന്നും പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു. എന്നാൽ റാവല്‍പിണ്ടിയില്‍ നിന്നും അല്‍ഖ്വലാം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യാവിരുദ്ധ സന്ദേശങ്ങളാണ് വെബ്സൈറ്റിൽ ഉള്ളതെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭീകരരുടെ താവളമായി പാകിസ്ഥാന്‍ ഇപ്പോഴും തുടരുന്നതിന് ഇത് തെളിവാണെന്നും ദേശീയ മാധ്യമങ്ങള്‍ റി്‌പോര്‍ട്ട് ചെയ്യുന്നു.
പാക്ക് മണ്ണ് ഭീകരപ്രവർത്തനങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർ പാക്കിസ്ഥാന്റെ ശത്രുക്കളാണെന്നായിരുന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നത്. ഭീകരപ്രവർത്തനങ്ങൾക്കു തെളിവു നൽകിയാൽ നടപടിയെടുക്കാൻ പാക്കിസ്ഥാൻ തയാറാണ്. ഭീകര നീക്കങ്ങൾ പാക്കിസ്ഥാന്റെ താൽപര്യത്തിനു വിരുദ്ധമാണെന്നു പറഞ്ഞ ഇമ്രാൻ ഇന്ത്യയെ വിഷയം ചർച്ച ചെയ്യാൻ ക്ഷണിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇമ്രാന്റെ മൂക്കിന് താഴെ നിന്ന് പ്രസിദ്ധീകരിക്കുന്ന അൽ ക്വലാം വാരികയും വെൺസൈറ്റും ഇതുവരെ ഇമ്രാനു മാത്രം അറിയില്ലെന്ന് പറയുന്നതിന്റെ സാംഗത്യം വ്യക്തമാണല്ലോ
2002ൽ പാക്കിസ്ഥാനിൽ ജയ്ഷെ മുഹമ്മദിനെ നിരോധിച്ചു എന്നാണു പറയുന്നത് . പക്ഷേ പാക്ക് മണ്ണിൽ ഇപ്പോഴും ജയ്ഷ് ഭീകരക്യാംപുകൾ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതാണ് സത്യം . ഇവിടെ ജയ്ഷ് തലവന്‍ മസൂദ് അസ്ഹറടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഭീകരരെ പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്രസംഘടനക്കും അമേരിക്കക്കും എത്ര സമ്മർദ്ദം ചെലുത്തിയിട്ടും തീവ്രവാദത്തിനെതിരെ പാകിസ്ഥാനെ കൊണ്ട് നടപടിയെടുപ്പിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇത് .
മസൂദ് അസ്ഹർ നേരത്തേ നേതൃത്വം നൽകിയിരുന്ന ‘ഹർക്കത്തുൽ മുജാഹിദീൻ’ എന്ന സംഘടനയ്ക്ക് പാക്ക് ചാരസംഘടനയായ ഇന്റർ സ്റ്റേറ്റ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) സാമ്പത്തികസഹായം ലഭിച്ചിരുന്നതായി യുഎസിന്റെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തിരുന്നു.
1994ൽ ദക്ഷിണ കശ്മീരിൽനിന്ന് സുരക്ഷാസേന പിടികൂടുമ്പോൾ മസൂദ്, ഭീകരസംഘടനയുടെ ജനറൽസെക്രട്ടറി ആയിരുന്നു. ഹർക്കത്തുൽ അൻസാർ എന്നായിരുന്നു ആദ്യപേര്. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ടഹാറിലേക്കു റാഞ്ചിക്കൊണ്ടു പോയത് ഈ സംഘടനയിലെ അംഗങ്ങളായിരുന്നു . ഇന്ത്യയിൽ നിന്ന് മോചിതനായപ്പോഴാണു മസൂദ്, ജയ്ഷെ മുഹമ്മദിന് രൂപം നൽകിയത്
https://www.facebook.com/Malayalivartha





















