ഇന്ത്യ ഹാജരാക്കിയ മിസൈല്‍ ഭാഗങ്ങളിലെ തിരിച്ചറിയല്‍ നമ്പരും തങ്ങളുടെ പക്കലുള്ള മിസൈല്‍ നമ്പരും ചേരുന്നതല്ലെന്നു പറഞ്ഞാണ് തായ് സേന പാക് വാദം തള്ളിയത്

യുഎസില്‍ നിന്ന് പാകിസ്താന്‍ എഫ് 16 വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഒപ്പ് വച്ച യൂസര്‍ എഗ്രിമെന്റിലെ വ്യവസ്ഥകള്‍ പാകിസ്താന്‍ ലംഘിച്ചെന്ന ഇന്ത്യയുടെ പരാതിയില്‍ അമേരിക്ക പാകിസ്താനോട് വിശദീകരണം തേടിയതോടെ തങ്ങൾ എഫ് 16 പോർവിമാനങ്ങൾ ഉപയോഗിച്ചില്ലെന്ന വാദമാണ് പാകിസ്ഥാൻ ഉയർത്തിയിരുന്നത്.
ജമ്മു കാശ്മീരില്‍ പാകിസ്താന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത് എഫ് 16 വിമാനങ്ങള്‍ കൊണ്ടാണ് എന്നാണ് ഇന്ത്യന്‍ വ്യോമസേന പറഞ്ഞത് . ഒരു എഫ് 16 വിമാനം വെടിവച്ചിട്ടതായും ഇന്ത്യ പറഞ്ഞിരുന്നു. എന്നാല്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചിട്ടേ ഇല്ല എന്നും നിയന്ത്രണരേഖ ലംഘിക്കാതെയാണ് ആക്രമണം നടത്തിയത് എന്നുമാണ് പാകിസ്താന്റെ വാദം. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതിനായി ആംറാം എയര്‍ ടു എയര്‍ മിസൈലിന്റെ ഭാഗങ്ങള്‍ തെളിവിനായി ഇന്ത്യ നൽകുകയും ചെയ്തു.
ഇന്ത്യ ഹാജരാക്കിയ മിസൈല്‍ ഭാഗങ്ങളിലെ തിരിച്ചറിയല്‍ നമ്പരും തങ്ങളുടെ പക്കലുള്ള മിസൈല്‍ നമ്പരും ചേരുന്നതല്ലെന്നു പറഞ്ഞാണ് തായ് സേന പാക് വാദം തള്ളിയത് .ഇന്ത്യയ്ക്കെതിരെ എഫ് 16 വിമാനം ഉപയോഗിച്ചിട്ടില്ലെന്ന അവകാശ വാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യ മിസൈലിന്റെ ഭാഗങ്ങൾ പുറത്ത് വിട്ടത്. .
ഇന്ത്യ പുറത്ത് വിട്ട അംറാം മിസൈല്‍ പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുന്നത് .ഇത്തരം ആക്രമണങ്ങൾക്ക് എഫ്–16 പോർവിമാനം ഉപയോഗിക്കുന്നതിൽ നിന്നു അമേരിക്ക പാക്കിസ്ഥാനെ വിലക്കിയിട്ടുണ്ട്. ഇതിനാലാണ് ആക്രമണത്തിനു എഫ്–16 ഉപയോഗിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ വാദിക്കുന്നത്
എഫ്-16 വിമാനങ്ങൾ അമേരിക്ക പാകിസ്ഥാന് നൽകിയത് വിമാനം പ്രതിരോധത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന ഉറപ്പിലാണ്. പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നീക്കം നടത്തിയിട്ടില്ല. ജെയ്ഷെ താവളം തകർത്ത് മടങ്ങുക മാത്രമാണ് ചെയ്തത്. പാക് ജനതയെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഭീകരക്യാമ്പുകൾ മാത്രം ലക്‌ഷ്യം വെച്ച് ജനവാസകേന്ദ്രങ്ങളിൽ അല്ലാതെ നടത്തിയ ആക്രമണത്തിൽ സാധാരണക്കാരായ ആൾക്കാർക്ക് പരിക്ക് പറ്റിയിട്ടില്ല.
എന്നാൽ തൊട്ടുപിന്നാലെ പാകിസ്ഥാൻ നടത്തിയ ആക്രമണം ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ബ്രിഗേഡ് ഹെഡ്ക്വർട്ടേഴ്സ് ആക്രമിക്കാൻ പാക് പോർവിമാനങ്ങൾ അതിർത്തി കടന്ന് എത്തിയതോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത് . തീവ്രവാദം ചെറുക്കുന്നതിനായി അമേരിക്ക പാകിസ്ഥാന് കൈമാറിയ എഫ് 16 പോർ വിമാനങ്ങൾ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്റെ ആക്രണം.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാകിസ്ഥാനു വിമാനം നല്‍കിയതെന്ന് പെന്റഗണ്‍ പ്രതിരോധ വിഭാഗം വക്താവ് വ്യക്തമാക്കിയിട്ടുണ്ട് . പ്രതിരോധത്തിനായി നല്‍കിയ പോര്‍ വിമാനം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചതിന് പാകിസ്ഥാനോട് അമേരിക്ക വിശദീകരണം തേടാന്‍ തീരുമാനിച്ചു. അമേരിക്കയില്‍ നിന്നും വിമാനം വാങ്ങുമ്പോള്‍ ധാരണയായ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണം തേടാന്‍ അമേരിക്ക തീരുമാനിച്ചത്. ആക്രമണത്തിന് പാകിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് നല്‍കിയിരുന്നു.
പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്16 കരാറില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്. 1980ലാണ് യുഎസില്‍നിന്ന് പാകിസ്ഥാന് എഫ്16 യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത്. ആഗോള ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് അമേരിക്ക പാകിസ്ഥാന് എഫ്16 നല്‍കിയത്. മറ്റൊരു രാജ്യത്തിനെതിരേ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കന്‍ നിയമപ്രകാരം വിലക്കും നിലവിലുണ്ട്. ലോകത്തിന്റെ ഏറ്റവും വലിയ ആയുധകച്ചവട രാജ്യമായ അമേരിക്ക വിറ്റഴിക്കുന്ന ആയുധങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും കൃത്യമായി പരിശോധിക്കാറുണ്ട്. റഷ്യന്‍ നിര്‍മിത വിമാനമായ മിഗ് 21 ബൈസന്‍ ഉപയോഗിച്ചാണ് ഇന്ത്യ എഫ് 16 തകര്‍ത്തത്
https://www.facebook.com/Malayalivartha





















