ബലാക്കോട്ടില്‍ ഭീകരവാദത്തിന് വ്യോമസേന ചുട്ടമറുപടി നല്‍കിയത് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഭീകരവാദത്തിന് ചുട്ട മറുപടി നല്‍കിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യന്‍ സേനയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തത് നരേന്ദ്ര മോദിയാണെന്നും അതിനുള്ള തെളിവാണ് പാകിസ്ഥാനില്‍ കയറിയുള്ള തിരിച്ചടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. സ്വന്തം പാര്‍ട്ടിക്കാരെ കൊന്ന സി.പി.എമ്മുമായി കോണ്‍ഗ്രസിന് എങ്ങിനെ കൈകോര്‍ക്കാന്‍ കഴിയുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
അതേസമയം, ബലാക്കോട്ടിലെ ഭീകരക്യാമ്ബുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന കണക്കുകള്‍ ഇന്നോ നാളെയോ വ്യക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. മിന്നലാക്രമണത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണ്. എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അറിയണമെങ്കില്‍ കോണ്‍ഗ്രസ് പാകിസ്ഥാനില്‍ പോയി അന്വേഷിക്കണമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















