പാക് കസ്റ്റഡിയില്‍നിന്നു തിരിച്ചെത്തിയ ഇന്ത്യന്‍ വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ കുട്ടികള്‍ക്കു പാഠ്യവിഷയമാകുന്നു

പാക് കസ്റ്റഡിയില്‍നിന്നു തിരിച്ചെത്തിയ ഇന്ത്യന്‍ വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ കുട്ടികള്‍ക്കു പാഠ്യവിഷയമാകുന്നു. അഭിനന്ദന്റെ ജീവിതകഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അഭിനന്ദന്റെ ധീരതയെക്കുറിച്ചുള്ള കഥകള്‍ രാജസ്ഥാനിലെ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
ഏത് ക്ലാസിലെ കുട്ടികള്‍ക്കുള്ള പുസ്തകത്തിലാണ് അഭിനന്ദനുമായി ബന്ധപ്പെട്ട പാഠഭാഗം ഉള്‍പ്പെടുത്തുക എന്നു വ്യക്തമല്ല. കഴിഞ്ഞ മാസം 27ന് പാക് എഫ് 16 യുദ്ധവിമാനത്തെ പിന്തുടരവെ, വിമാനം തകര്‍ന്ന് പാക് അധീന കാഷ്മീരില്‍ ഇറങ്ങിയ അഭിനന്ദനെ മൂന്നു ദിവസത്തിനുശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കു വിട്ടുനല്‍കിയത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha





















