ബാബരി ഭൂമിക്കായുള്ള തര്‍ക്കത്തില്‍ സിവില്‍ നടപടിക്രമം 89ാം വകുപ്പ് പ്രകാരം അധികാരമുപേയാഗിച്ച് മധ്യസ്ഥതക്ക് മേല്‍നോട്ടം വഹിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും

ബാബരി ഭൂമിക്കായുള്ള തര്‍ക്കത്തില്‍ സിവില്‍ നടപടിക്രമം 89ാം വകുപ്പ് പ്രകാരം അധികാരമുപേയാഗിച്ച് മധ്യസ്ഥതക്ക് മേല്‍നോട്ടം വഹിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും.
മധ്യസ്ഥതക്ക് ഒരു ശതമാനം അവസരമുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി അതിനായി എട്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ രണ്ട് കക്ഷികളായ സുന്നി വഖഫ് ബോര്‍ഡും രാമക്ഷേത്രത്തെ അനുകൂലിക്കുന്ന നിര്‍മോഹി അഖാഡയും മധ്യസ്ഥതക്കുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ ഇതുവരെ മധ്യസ്ഥതയെ അനുകൂലിച്ചിരുന്ന സംഘ്പരിവാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ശ്രീശ്രീ രവിശങ്കറും ശങ്കരാചാര്യയും നേരത്തെ മധ്യസ്ഥശ്രമം നടത്തി പരാജയപ്പെട്ടതാണെന്നും ഇനി തങ്ങളില്ലെന്നും ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്റെയും വിഗ്രഹത്തിന്റെയും (മൂന്നാം കക്ഷി) അഭിഭാഷകര്‍ ബോധിപ്പിച്ചു. എന്നാല്‍, സുപ്രീംകോടതിയാണ് ഇപ്പോള്‍ മധ്യസ്ഥതക്ക് പറയുന്നതെന്നും കോടതി അതിന് മേല്‍നോട്ടം വഹിക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇതിനോട് പ്രതികരിച്ചത്.
"
https://www.facebook.com/Malayalivartha





















