ഇന്ത്യ രണ്ടും കല്‍പ്പിച്ച് ; അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇസലാമാബാദിലേക്ക് വിളിപ്പിച്ച പാക് ഹൈക്കമിഷണര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തും; 14ന് പാക് പ്രതിനിധിസംഘം ഡല്‍ഹിയിലെത്തുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇസലാമാബാദിലേക്ക് വിളിപ്പിച്ച പാക് ഹൈക്കമിഷണര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തും. 14ന് പാക് പ്രതിനിധിസംഘം ഡല്‍ഹിയിലെത്തുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. കര്‍ത്താര്‍പുര്‍ ഇടനാഴി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘം 28ന് ഇസ്്‌ലാമാബാദിലെത്തുമെന്നും പാക്കിസ്ഥാന്‍.
പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലമാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. അതേസമയം പാക്കിസ്ഥാന്‍ എഫ് 16 യുദ്ധവിമാനം പ്രയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറി.എഫ് 16 വിമാനത്തില്‍ നിന്ന് പ്രയോഗിക്കുന്ന അമ്രാം മിസൈലിന്റെ തെളിവുകള്‍ വ്യോമസേന പുറത്തുവിട്ടിരുന്നു. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനം ഉപയോഗിക്കാവൂവെന്നാണ് അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള കരാര്‍.ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് കാര്യങ്ങള്‍ വിശദീകരിച്ചു.അതിനിടെ, ജമ്മു കശ്മീരിലെ സുന്ദര്‍ബനി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കനത്ത ഷെല്ലാക്രമണം നടന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.ഇന്ന് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്.കരസേന മേധാവി ബിപിന്‍ റാവത്ത് രാജസ്ഥാനിലെ അതിര്‍ത്തി മേഖലകള്‍ നാളെ സന്ദര്‍ശിക്കും.പക്കിസ്ഥാന്റെ നിരീക്ഷക ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ട മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് കരസേന മേധാവിയുടെ സന്ദര്‍ശനം.
https://www.facebook.com/Malayalivartha





















