ജെയ്ഷയുടെ കെട്ടിടം പൊളിഞ്ഞടുങ്ങിത്തന്നെ ; ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് ; ജെയ് ഭീകര ക്യാമ്പുകൾ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന പാക് വാദം തള്ളുന്നതാണ് ചിത്രങ്ങൾ

ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ജെയ് ഭീകര ക്യാമ്പുകൾ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന പാക് വാദം തള്ളുന്നതാണ് ചിത്രങ്ങൾ. ജെയഷെയുടെ പ്രധാന കെട്ടിടത്തില് നാല് കറുത്ത പാടുകള് ചിത്രങ്ങളില് വ്യക്തമാണ്. എന്നാല് കെട്ടിടങ്ങള്ക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി സൂചനയില്ല.നിയന്ത്രണ രേഖയില്‌നിന്ന് 65 കിലോമീറ്റര് അകലെ 50 ഹെക്ടറോളം പ്രദേശത്താണ് ജെയ്‌ഷെ ക്യാമ്പ്. വ്യോമാക്രമണത്തില് പ്രധാന കെട്ടിടത്തിന്റെ മേല്ക്കൂരയില് തുളകള് വീണുവെന്നാണ് ചിത്രങ്ങള് വ്യക്തമാക്കുന്നത്.
പ്രദേശത്തെ ടെന്റുകള് അപ്രത്യക്ഷമായിട്ടുണ്ട്. കത്തിക്കരിഞ്ഞ പാടുകളും കാണാം. രക്ഷപ്പെടാന് ശ്രമിച്ച ഭീകരര്ക്കുനേരെ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പാടുകളാവാം ഇതെന്ന് കരുതുന്നു. മരങ്ങള്ക്ക് താഴെ മണ്ണ് കുഴിച്ചതിന്റെയും കത്തിച്ചതിന്റെയും പാടുകളും ദൃശ്യമാണ്. വ്യോമാക്രണത്തിന് പിന്നാലെ പാക് സൈന്യം ചെയ്തതാവാം ഇവയെന്നാണ് സൂചന.ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ഭീകര ക്യാമ്പുകള്‍ ആക്രമിച്ചതിന് തെളിവ് എവിടെ എന്നാവിശ്യപ്പെട്ട് കൊണ്ട് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകം രംഗത്ത് വന്നിരുന്നു.തങ്ങളുടെ മണ്ണില്‍ ആക്രമണം നടന്നിട്ടില്ല എന്ന് പാകിസ്ഥാനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപഗ്രഹ ചിത്രങ്ങളില്‍ വ്യോമാക്രമണം നടന്നതായുള്ള സൂചനകകള്‍ നല്‍കുന്നു.
ജെയ്‌ഷെ ക്യാമ്പുകളില്‍ നാല് കെട്ടിടങ്ങളിലെ കറുത്ത പാടുകളാണ് ഇതിന് തെളിവായി നിരത്തുന്നത്. മാത്രമല്ല പ്രധാന കെട്ടിടങ്ങളില്‍ തുളകള്‍ വീണുവെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.50 ഹെക്ടറോളം വിസ്തൃതിയില്‍ ആണ് ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ടെന്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. കത്തിക്കരിഞ്ഞ പാടുകളും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പാടുകളാണ് ഇതെന്ന് കരുതപ്പെടുന്നു. എന്നാല്‍ മരങ്ങള്‍ക്ക് കീഴെ മണ്ണ് കുഴിച്ചതിന്റെയും കത്തിച്ചതിന്റെയും പാടുകള്‍ കാണുന്നു. എന്നാല്‍ ഇത് പാകിസ്ഥാന്‍ സൈന്യം ചെയ്തതാണെന്നാണ് കരുതപ്പെടുന്നത്.ഫെബ്രുവരി 26ന് വ്യോമസേന നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha





















