പുല്‍വാമയില്‍ വീണ്ടും അമ്പലമണി സംരക്ഷിക്കുന്നത് മുസ്ലീങ്ങള്‍; 80 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സംരക്ഷിക്കാന്‍ പുല്‍വാമയിലെ മുസ്ലീങ്ങള്‍

ഇതാണ് ഇന്ത്യ. ഒരൊറ്റ ജനത. 80 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സംരക്ഷിക്കാന്‍ പുല്‍വാമയിലെ മുസ്ലീങ്ങള്‍. ഒരു ദശാബ്ദത്തിനിപ്പുറം പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയും ക്ഷേത്ര മണികളും കശ്മീരിലെ പുല്‍വാമ ഗ്രാമത്തില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങുകയാണ്. വളരെ അടുത്തടുത്തായിരുന്നു പുല്‍വാമയിലെ അച്ഛാന്‍ മേഖലയില്‍ പള്ളിയും അമ്പലവും ഉണ്ടായിരുന്നത്.
പള്ളിയില്‍ എപ്പോഴും തിരക്കായിരുന്നുവെങ്കില്‍ അമ്പലം ആകട്ടെ ഉപേക്ഷിക്കപ്പെട്ട നിലയിലും. എന്നാല്‍ ഇപ്പോള്‍ ഇതിന് മാറ്റം വരുന്നു. 1990ലെ കലാപത്തില്‍ ഹിന്ദുക്കള്‍ ഇവിടെ നിന്ന് പലായനം ചെയ്തതതിനാല്‍ ഉപയോഗശൂന്യനമായ ക്ഷേത്രം ഏറ്റെടുക്കാനൊരുങ്ങുകയാണ് ഇവിടുത്തെ മുസ്ലീം വിഭാഗങ്ങളും ഏക കശ്മീരി പണ്ഡിറ്റ് കുടുംബവും. വിദ്വേഷം പരത്തുന്നവര്‍ക്ക് ഒരു കനത്ത തിരിച്ചടി തന്നെയാകും ഈ നീക്കം. 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം നടന്ന സ്ഥലത്തു നിന്നും വെറും 12 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ക്ക് ഒരുപാട് ഓര്‍മകള്‍ മടക്കി നല്‍കാനായി ക്ഷേത്രം വീണ്ടും തുറക്കാനുള്ള ആവേശത്തിലാണ് ഗ്രാമവാസികള്‍. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴി!ഞ്ഞു. വൈകാതെ തന്നെ വിഗ്രഹ പ്രതിഷ്ഠയും പൂജാ കര്‍മ്മങ്ങളും ആരംഭിക്കും.
ക്ഷേത്രത്തിലെ മന്ത്രോച്ചാരണങ്ങള്‍ കേള്‍ക്കാന്‍ നൂറു കണക്കിന് ആളുകള്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തണം. ആ രീതിയില്‍ ക്ഷേത്രത്തിന്റെ നഷ്ടപ്രഭാവം തിരികെയെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് പ്രാദേശിക മുസ്ലിം ഓക്കഫ് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭൂഷണ്‍ ലാല്‍ പറയുന്നത്. '1990കളില്‍ മുസ്ലീങ്ങളെക്കാള്‍ ഇരട്ടി ഹൈന്ദവര്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു അച്ഛാന്‍. എന്നാല്‍ ഭയം മൂലം അവര്‍ ഇവിടെ നിന്നു പോയി.. എന്നാല്‍ അവരെ ഞങ്ങള്‍ക്ക് തിരികെ വേണം' അദ്ദേഹം പറഞ്ഞു. ഇന്ത്യപാക് പ്രശ്‌നങ്ങള്‍ വഷളായ കുറച്ച് ദിവസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് ആഴ്ചകളായി ക്ഷേത്ര നിര്‍മ്മാണ തിരക്കിലാണ് ഗ്രാമീണര്‍. ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടം നവീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉറവയും ഡ്രെയിനെജ് സംവിധാനവും പഴയപടിയാക്കി. മഹാശിവരാത്രി ആഘോഷിച്ച് ആ ദിനത്തില്‍ പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അത് സാധിച്ചില്ല. കുറച്ച് പണികള്‍ കൂടി ബാക്കിയുണ്ട്. ഭൂമി നിരപ്പാക്കണം, പ്രധാന കവാടം പെയിന്റ് ചെയ്യണം, അതിനുശേഷം പ്രതിഷ്ഠാ കര്‍മ്മം നടത്തണം ലാലിന്റെ സഹോദരനായ സഞ്ജയ് കുമാര്‍ പറയുന്നു. ക്ഷേത്രം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നാട്ടുകാരനായ മൊഹമ്മദ് യുനുസ് പറയുന്നു. മുസ്ലീങ്ങള്‍ മോസ്‌ക്കില്‍ പോയി പ്രാര്‍ത്ഥിക്കുന്നതുപോലെ ഹൈന്ദവ കുടുംബങ്ങള്‍ക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ആരാധന നടത്താനാകണം. എല്ലാവരും സൌഹാര്‍ദ്ദത്തോടെ കഴിഞ്ഞ പഴയ നാളുകള്‍ തിരിച്ചുപിടിക്കാനാകണം. ഇവിടെനിന്ന് വിട്ടുപോയ ഹൈന്ദവര്‍ തിരിച്ചുവരണമെന്നും യൂനുസ് ആഗ്രഹിക്കുന്നു.
ഇത് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. കുട്ടികളെല്ലാം കുട്ടിക്കാലത്ത് അമ്പലത്തില്‍ പോകുമായിരുന്നു. അന്ന് അവിടുത്തെ പ്രായംചെന്ന പൂജാരി ഞങ്ങള്‍ക്ക് മധുര പലഹാരങ്ങളും ശര്‍ക്കരയും പഴങ്ങളുമൊക്കെ തരുമായിരുന്നു. ക്ഷേത്ര പരിസരത്ത് മതവ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് കളിക്കുമായിരുന്നുവെന്ന് മുസ്ലിം സഹോദരങ്ങള്‍ ഓര്‍്ക്കുകയാണ്. ഗ്രാമവികസനത്തിന് അനുവദിച്ച ഫണ്ടില്‍ നാലു ലക്ഷം രൂപ ക്ഷേത്ര പുനര്‍നിര്‍മാണത്തിനായി അനുവദിക്കണമെന്ന് അവിടുത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ നസീര്‍ മിര്‍ പറയുന്നു. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗ്രാമത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ഹിന്ദുമുസ്ലീം സൌഹാര്‍ദ്ദം വീണ്ടെടുക്കാനാകും. കശ്മീരിലെ മറ്റ് ഗ്രാമങ്ങള്‍ക്ക് മാതൃകയായി മാറാനാകണമെന്നും മിര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















