പണി കിട്ടീട്ടും പഠിക്കാതെ പാകിസ്ഥാന്‍; ജമ്മു കശ്മീരിലെ സുന്ദര്‍ബനി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മു കശ്മീരിലെ സുന്ദര്‍ബനി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കനത്ത ഷെല്ലാക്രമണം നടന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ചൊവ്വാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. കരസേന മേധാവി ബിപിന്‍ റാവത്ത് രാജസ്ഥാനിലെ അതിര്‍ത്തി മേഖലകള്‍ ബുധനാഴ്ച സന്ദര്‍ശിക്കും. പാക്കിസ്ഥാന്റെ നിരീക്ഷക ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ട മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് കരസേന മേധാവിയുടെ സന്ദര്‍ശനം.അതിനിടെ, പാക്കിസ്ഥാന്‍ എഫ് 16 യുദ്ധവിമാനം പ്രയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറി. എഫ് 16 വിമാനത്തില്‍ നിന്ന് പ്രയോഗിക്കുന്ന അമ്രാം മിസൈലിന്റെ തെളിവുകള്‍ വ്യോമസേന പുറത്തുവിട്ടിരുന്നു. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനം ഉപയോഗിക്കാവൂവെന്നാണ് അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള കരാര്‍.ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് കാര്യങ്ങള്‍ വിശദീകരിച്ചു.
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം.പുലര്‍ച്ചെമൂന്നരയോടെ തുടങ്ങിയ പാക് വെടിവയ്പ് നാലര വരെ നീണ്ടു. രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്നലെ രാവിലെയും ഇതേ മേഖലയില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.ഇന്ത്യന്‍ സൈന്യം ഇന്നലെയും ഇന്നും ശക്തമായി തിരിച്ചടിച്ചു. ഫെബ്രുവരി 26ന് നടന്ന ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം എല്ലാ ദിവസവും അതിര്‍ത്തിയില്‍ പാക് സൈന്യം നിയന്ത്രണരേഖയില്‍ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ, രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
അതേസമയം, ജമ്മു കാശ്മീരിലെ ത്രാലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇന്നലെ രാത്രിയാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ത്രാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha





















