അങ്ങനെ അമേരിക്കയും എട്ടിന്റെ പണി കൊടുത്തു പാകിസ്ഥാന്;പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക

പണി വരുമ്പോള്‍ ഇങ്ങനെ തന്നെ വരണം ഇറാന്‍ ഫ്രാന്‍സ് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും പാകിസ്ഥാന് നല്ല പണിയാണ് കുറച്ചു ദിവസമായി കൊടുത്തുകൊണ്ടിരിക്കുന്നത്. അതിടയിലാണ് അമേരിക്കയും പാകിസ്ഥാന് പണികൊടുക്കാന്‍ ഇറങ്ങുന്നത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള എല്ലാ രാജ്യങ്ങളുടെയും പിന്തുണ കൂടിയാണ് ഇതോടെ ഇന്ത്യ ഉറപ്പാക്കുന്നത്. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് പാക് പൗരന്‍മാരുടെ വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചത്.
അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്ഥാന് വന്‍ തിരിച്ചടിയാണ് ഈ നീക്കം. പാക് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസാ കാലാവധിയും അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം മാത്രമേ ഇനി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ അനുവദിക്കൂ. അതിന് ശേഷം വീണ്ടും വിസ പുതുക്കണം.വിസാ അപേക്ഷകള്‍ക്കുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. വിസ ജേണലിസ്റ്റ് മീഡിയ വിസ താല്‍ക്കാലിക വര്‍ക്ക് വിസ വിസ ഇന്റര്‍കമ്പനി വര്‍ക്ക് വിസ മതപ്രചാരകര്‍ക്കുള്ള വിസഎന്നിവയ്ക്കാണ് വിസ അപേക്ഷാ ഫീസ് കൂട്ടിയത്. കൂട്ടിയ ഫീസ്, വിസ അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ മാത്രം അടച്ചാല്‍ മതി.അതേസമയം, ജനുവരി 21 വരെ നല്‍കിയ വിസാ അപേക്ഷകളില്‍ അംഗീകരിക്കപ്പെട്ടവരെല്ലാം, അധികഫീസ് അടയ്‌ക്കേണ്ടി വരും. ക വിസയ്ക്ക് 32 ഡോളറും, മറ്റ് വിസകള്‍ക്ക് 38 ഡോളറുമാണ് അടയ്‌ക്കേണ്ടത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസാ അപേക്ഷാത്തുക 192 ഡോളറായി ഉയര്‍ന്നു. മറ്റെല്ലാ വിസാ വിഭാഗങ്ങള്‍ക്കും 198 ഡോളര്‍ വീതം വിസാ അപേക്ഷയ്ക്ക് നല്‍കണം.
അമേരിക്കന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി നേരത്തേ പാകിസ്ഥാന്‍ വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാക് വിസകള്‍ക്കും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്. എന്നാല്‍ b1, b2 വിസകളുടെ കാര്യത്തില്‍ ഒന്നും യുഎസ് എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല. ഇത് അഞ്ച് വര്‍ഷമായി തുടരുമോ എന്ന കാര്യം വ്യക്തമല്ല. ബിസിനസ് സന്ദര്‍ശനങ്ങള്‍ക്കുള്ളതാണ് b1 വിസ. ടൂറിസ്റ്റ്, മെഡിക്കല്‍ സന്ദര്‍ശനങ്ങള്‍ക്കുള്ളതാണ് B2 വിസ. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതിനു പിന്നാലെ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നല്‍കി ഇറാനും കഴിഞ്ഞ ദിവസം രംഗത്തെത്തിരുന്നു പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇറാന്‍ സര്‍ക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കിയിട്ടുള്ളത്. അയല്‍രാജ്യങ്ങളുടെ അതിര്‍ത്തിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആര്‍ജിസി കുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഖ്വാസം സുലൈമാനി പറഞ്ഞു.
സ്വന്തമായി അണുബോംബുകളുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. ഇത്രയും ശക്തമായ രാജ്യത്തിനു മേഖലയിലെ ഭീകരസംഘടനകളെ തകര്‍ക്കാന്‍ സാധിക്കുന്നില്ലേ? ഇറാന്റെ ക്ഷമ പാക്കിസ്ഥാന്‍ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭീകരവാദത്തിനെതിരായ സംയുക്ത പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയും ഇറാനും വര്‍ധിപ്പിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയങ്ങളുടെ വരാനിരിക്കുന്ന ചര്‍ച്ചകളിലും ഇതു തന്നെയായിരിക്കും മുഖ്യവിഷയം. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇറാന്‍ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവായതോടെ ഇതു നീട്ടിവച്ചിരിക്കുകയാണ്.ഭീകരരെ തടയുന്നതിനായി ഇറാന്‍പാക്ക് അതിര്‍ത്തിയില്‍ വലിയ മതില്‍ നിര്‍മിക്കണമെന്ന് ഇറാനിയന്‍ പാര്‍ലമെന്റിലെ വിദേശ നയ കമ്മിഷന്‍ ചെയര്‍മാന്‍ ഹെഷ്മത്തുള്ള ഫലഹത്പിഷെ ആവശ്യപ്പെട്ടു. അതിര്‍ത്തി വഴി ഇറാനിലേക്കുള്ള ആക്രമണങ്ങളെ ചെറുക്കണം. അതിനു പാക്കിസ്ഥാനു സാധിക്കുന്നില്ലെങ്കില്‍ ഇറാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയോട് ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥന്‍ യഹ്യ റഹീം സഫാവിയും പാക്കിസ്ഥാനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങള്‍ക്കു ചാവേറാകാനുള്ള പരിശീലനം നല്‍കിയാണ് ഇറാനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഭീകരര്‍ക്ക് എന്തുകൊണ്ട് പാക്കിസ്ഥാന്‍ സുരക്ഷിത താവളമാകുന്നുവെന്ന കാര്യം പാക്ക് അധികാരികള്‍ വ്യക്തമാക്കണമെന്നും യഹ്യ റഹീം ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയാണ് 45 മുതല്‍ 48 വരെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതെന്ന് ഇറാന്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയും വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ റഹ്മത്തുള്ള നബീല്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരവാദത്തെ ഒരു തന്ത്രമായാണു കാണുന്നതെന്നും ഭീകര സംഘടനയായ ജയ്ഷ് അല്‍ അദിലിനെതിരെ ഇറാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















