പാകിസ്ഥാനെ കുടുക്കി ഇന്ത്യ ; F 16 ഉപയോഗിച്ചതിന്റെ തെളിവുകൾ അമേരിക്കയ്ക്ക് കൈമാറി; ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ദോവല്‍ അമേരിക്കന്‍ ദേശീയ സുരക്ഷാഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് കാര്യങ്ങള്‍ വിശദീകരിച്ചു

പാക്കിസ്ഥാന്‍ എഫ് 16 യുദ്ധവിമാനം പ്രയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറി. എഫ് 16 വിമാനത്തില്‍ നിന്ന് പ്രയോഗിക്കുന്ന അമ്രാം മിസൈലിന്റെ തെളിവുകള്‍ വ്യോമസേന പുറത്തുവിട്ടിരുന്നു. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനം ഉപയോഗിക്കാവൂവെന്നാണ് അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള കരാര്‍. ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ദോവല്‍ അമേരിക്കന്‍ ദേശീയ സുരക്ഷാഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് കാര്യങ്ങള്‍ വിശദീകരിച്ചു.
അതിനിടെ, ജമ്മു കശ്മീരിലെ സുന്ദര്‍ബനി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കനത്ത ഷെല്ലാക്രമണം നടന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്നലെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. കരസേന മേധാവി ബിപിന്‍ റാവത്ത് രാജസ്ഥാനിലെ അതിര്‍ത്തി മേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും. പാക്കിസ്ഥാന്റെ നിരീക്ഷക ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ട മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് കരസേന മേധാവിയുടെ സന്ദര്‍ശനം. എന്നാല്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ f16 ഉപയോഗിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുമ്പോഴും ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ എഫ് 16 വിമാനം ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം തുടങ്ങാന്‍ അമേരിക്കന്‍ തീരുമാനം. ഇക്കാര്യത്തില്‍ പാക്കിസ്ഥാനോടു വിശദീകരണം തേടുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു.പ്രതിരോധത്തിനായി നല്‍കിയ പോര്‍വിമാനം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചുവെന്നും വിമാനം വാങ്ങുമ്പോള്‍ ധാരണയായ കരാര്‍ ലംഘിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് വിശദീകരണം തേടാന്‍ അമേരിക്ക തീരുമാനിച്ചത്. ആക്രമണത്തിനു പാക്കിസ്ഥാന്‍ എഫ്16 ഉപയോഗിച്ചതു സംബന്ധിച്ച് ഇന്ത്യ അമേരിക്കയ്ക്കു തെളിവു നല്‍കിയിരുന്നു.
ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ എഫ് 16 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് വ്യാഴാഴ്ച വ്യോമസേന പറഞ്ഞിരുന്നു. എഫ് 16 വിമാനം ഉപയോഗിച്ചില്ലെന്ന വാദവുമായി ബുധനാഴ്ച പാക്കിസ്ഥാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് അംറാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളുമായുള്ള ആയുധവില്‍പന കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് യുഎസ് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു. ലോകത്തിന്റെ ഏറ്റവും വലിയ ആയുധകച്ചവട രാജ്യമായ അമേരിക്ക വിറ്റഴിക്കുന്ന ആയുധങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും കൃത്യമായി പരിശോധിക്കാറുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാക്കിസ്ഥാനു വിമാനം നല്‍കിയതെന്ന് പെന്റഗണ്‍ പ്രതിരോധ വിഭാഗം വക്താവ് പറയുന്നു. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്16 കരാറില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha





















