ബാബരി - അയോധ്യകേസ് ; മധ്യസ്ഥ സംഘത്തിൽ ആരൊക്കെ വേണമെന്ന് നിർദ്ദേശിക്കാൻ കക്ഷികൾക്ക് ഇന്ന് വൈകുന്നേരം വരെ സമയം

ബാബരി ഭൂമി തർക്കം ഇടനിലക്കാരിലൂടെ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിടാനൊരുങ്ങി സുപ്രീംകോടതി. വിധി പറയുന്നത് മാറ്റി. മധ്യസ്ഥ സംഘത്തിൽ ആരൊക്കെയാണ് വേണ്ടതെന്ന് നിർദ്ദേശിക്കാനായി നിർദ്ദേശിക്കാൻ കക്ഷികൾക്ക് ഇന്ന് വൈകുന്നേരം വരെ സമയം അനുവദിച്ചു.
ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് വിധി പറയേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. എന്നാല്‍ മധ്യസ്ഥതയെ ഹിന്ദു സംഘടനകള്‍ ശക്തമായി എതിര്‍ത്തപ്പോള്‍ മുസ്ലീം സംഘടനകള്‍ അനുകൂലിച്ചു.
അതേസമയം, തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരും രാം ലല്ല വിരാജ്മാനും മധ്യസ്ഥ ശ്രമത്തെ നിരുത്സാഹപ്പെടുത്തി. രാമന്റെ ജന്മ സ്ഥലത്തിൽ വിട്ടു വീഴ്ച സാധ്യമല്ല. മുസ്‍ലിംകൾക്ക് തർക്കഭൂമിക്ക് പുറത്ത് പള്ളി പണിയാം. ഇതിന് പൊതു ജനങ്ങളിൽ നിന്ന് പണം സമാഹരിച്ചു നൽകാം എന്ന് ഹിന്ദു പക്ഷ കക്ഷി രാംലല്ല വാദിച്ചു.
ഉത്തരവിന് മുമ്പ് മധ്യസ്ഥതയെപ്പറ്റി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി നോട്ടീസ് ഇറക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. എന്നാൽ മദ്ധ്യസ്ഥതയെ അനുകൂലിച്ച മുസ്‍ലിം കക്ഷികൾ എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യമില്ലെന്ന നിലപാടെടുത്തു.
പൊതുജനങ്ങൾക്ക് നോട്ടീസ് നൽകാൻ വിസമ്മതിച്ച കോടതി മധ്യസ്ഥ ശ്രമം സംബന്ധിച്ചു ഉത്തരവ് ഇറക്കുമെന്ന് വ്യക്തമാക്കി. ബാബർ ചെയ്ത കാര്യങ്ങളിൽ കോടതിക്ക് നിയന്ത്രണം ഇല്ല. ചരിത്രത്തെ ആർക്കും റദ്ധാക്കാൻ കഴിയില്ല. തർക്കം എങ്ങനെ പരിഹരിക്കാം എന്നത് മാത്രമാണ് കോടതി നോക്കുന്നതെന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
ഇത് ഏറെ വൈകാരികമായ വിഷയമാണെന്ന് മധ്യസ്ഥതാ ചര്‍ച്ചകള്‍ ഫലം കാണില്ലെന്നും യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കോടതി വിധി പറയുകയാണ് വേണ്ടെതെന്നാണ് യു.പിയുടെ നിലപാട്. തര്‍ക്കഭൂമിയില്‍ നിന്നും മാറ്റി മുസ്ലീം പള്ളി മറ്റൊരിടത്ത് നിര്‍മ്മിക്കുന്നതിന് ഫണ്ട് നല്‍കാമെന്ന് രാം ലല്ല വിരാജ്മാന്‍ അറിയിച്ചൂ.
എന്നാല്‍ കോടതി നിരീക്ഷണത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകളിലൂടെ 'സുഖപ്പെടുത്താമെന്ന' പ്രതീക്ഷയാണ് സുപ്രീം കോടതി മുന്നോട്ടുവച്ചത്.കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ശ്രമം നടത്തി, തീരുമാനം കോടതി അംഗീകരിച്ചാൽ അത് എല്ലാ കക്ഷികൾക്കും ബാധമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മധ്യസ്ഥതയ്ക്കുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നും ഏതു ഒത്തുതീര്‍പ്പിനും തയ്യാറാണെന്നും മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ അറിയിച്ചു.
മധ്യസ്ഥത സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്താതെ എങ്ങനെ തീരുമാനിക്കാന്‍ കഴിയുമെന്ന് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു. ഒത്തുതീര്‍പ്പിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. മധ്യസ്ഥത ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമോ എന്ന് ജസ്റ്റീസ് എസ്.എ ബോദ്‌ബെയും ആരാഞ്ഞു.
https://www.facebook.com/Malayalivartha





















