മീശ പിരിച്ച് ഇന്ത്യ; പാക്കിസ്ഥാനി യുവാവിന്റെ സലൂണില്‍ വരെ അഭിനന്ദന്‍ മീശ

ഒടുവില്‍ പാക്കിസ്ഥാനി യുവാവിന്റെ സലൂണില്‍ വരെ അഭിനന്ദന്‍ മീശ. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ രാജ്യത്തു തിരിച്ചെത്തിയതിനു പിറ്റേന്നു തന്നെ മീശ വയ്ക്കാനായ സന്തോഷത്തിലാണ് പലരും. ഏറ്റവുമൊടുവില്‍ പ്രവാസി മലയാളി വ്യവസായി ജിബി ഏബ്രഹാം ദോഹയില്‍ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണില്‍ നിന്ന് അഭിനന്ദന്‍ മീശ വച്ചത് കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ആഘോഷത്തോടെയാണ് വാര്‍ത്തയാക്കിയത്. അത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തരംഗമാവുന്നു. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശി അബ്ദുല്‍ കരീം ഇസയാണ് ബ്യൂട്ടീഷന്‍.
മീശ വച്ച ശേഷം സലൂണിലെ കസേരയില്‍ നിന്ന് എഴുന്നേറ്റ ഉടനെ അവിടെ ഉണ്ടായിരുന്ന അപരിചിതവര്‍ വരെ അഭിനന്ദനം കൊണ്ട് മൂടി അഭിനന്ദന്‍ മീശക്കാരനെ. അഭിനന്ദന്‍ മീശ വച്ച് നടക്കുന്നതിലൂടെ രാജ്യത്തിന്റെയും സേനയുടെയും അഭിമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനകം മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഭാരതീയര്‍ 'അഭിനന്ദന്‍ മീശ' സ്വന്തമാക്കിയെന്നും പ്രവാസിയായ ജിബി ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഖത്തറില്‍ ഡിഡി ഗ്രൂപ്പ് എംഡിയായ ജിബി ചാലക്കുടിയില്‍ കല്ലേലീസ് പാര്‍ക് ഇന്‍ എന്ന ഹോട്ടലും നടത്തുന്നുണ്ട്. പാകിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്ന് തിരികെ ഇന്ത്യന്‍ മണ്ണിലെത്തിയ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശ വളരെ പെട്ടെന്നാണ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയത്. ഇതോടെ നിരവധി പേര്‍ ഈ മീശ അനുകരിക്കാനും തുടങ്ങി.
അഭിനന്ദന്‍ മോഡല്‍ മീശ സൗജന്യമായി ചെയ്തു കൊടുക്കുകയാണ് ബെംഗളൂരുവിലെ ഒരു സലൂണ്‍. അഭിനന്ദന്‍ മോഡല്‍ മീശയ്ക്ക് പുറമേ, അഭിനന്ദന്‍ ഹെയര്‍ സ്‌റ്റൈലും സൗജന്യമായി ഇവിടെ ചെയ്തുകൊടുക്കുന്നുണ്ട്. ഓഫര്‍ പ്രഖ്യാപിച്ചതോടെ 640ഓളം പേര്‍ അഭിന്ദന്‍ സ്‌റ്റൈല്‍ മീശ ഇവിടെ നിന്നും വെച്ചുകഴിഞ്ഞുവെന്നാണ് സലൂണ്‍ ഉടമസ്ഥന്‍ പറയുന്നത്. അറ്റം വളഞ്ഞും കട്ടികുറിച്ചും മധ്യഭാ?ഗത്ത് കട്ടിയോടും കൂടിയ മീശയാണ് അഭിനന്ദന്റേത്. അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യവും, രാജ്യത്തോടുള്ള സ്‌നേഹവും വാര്‍ത്തകളായതിന് പിന്നാലെയാണ് അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ അനുകരിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചത്. ഈ മോഡല്‍ മീശ വെച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നിവധി പേര്‍ പങ്കുവെക്കുന്നുണ്ട്. സ്‌റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
https://www.facebook.com/Malayalivartha





















