ഇനി റഫാല്‍ പോരാട്ടം; റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി; മോഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധിക്കാമെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് കെ.എം.ജോസഫ് വ്യക്തമാക്കി

റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി. മോഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധിക്കാമെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് കെ.എം.ജോസഫ് വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ മോഷ്ടിച്ച പ്രതിരോധ രേഖകളാണ് ഹാജരാക്കിയതെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ നിലപാട് തളളിയാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ പരാമര്‍ശം. ഔദ്യോഗിക രഹസ്യനിയമം മറയാക്കി സര്‍ക്കാരിന് ഒളിക്കാനാവില്ലെന്ന് കോടതി.
അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗികരഹസ്യനിയമം കണക്കിലെടുക്കില്ല. മോഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധിക്കാമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ്. തെളിവുനിയമത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണം തീരുമാനിക്കുന്നതിന് രാജ്യസുരക്ഷ ഘടകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















