റഫാല് മോഷ്ട്രിച്ചത് ഞാനല്ല അത് നെഹറു; റഫാല് കരാറുകളുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീംകോടതിയില്‍ അറിയിച്ചതോടെ പ്രതിരോധത്തിലായി കേന്ദ്ര സർക്കാർ

റഫാല് കരാറുകളുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീംകോടതിയില്‍ അറിയിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ രേഖകളെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകള്‍ തടയുന്നതിനൊപ്പം റഫാലില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സമർത്ഥിക്കാന്‍ കൂടിയായിരുന്നു സർക്കാര്‍ ഇത്തരമൊരു വാദം ഉയര്‍ത്തിയത്.
എന്നാല്‍ ഈ വാദത്തിന് നിയമപരമായും രാഷ്ട്രീയപരമായും ഒരു പോലെ പ്രതിരോധിക്കേണ്ട അവസ്ഥയിലാണിപ്പോൾ കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും. പ്രതിരോധ മന്ത്രാലയത്തില് അതീവ രഹസ്യമായ രേഖകള് പോലും സൂക്ഷിക്കാന് സാധിക്കാത്തവര്‍ക്ക് രാജ്യത്തെ പൂര്‍ണ്ണമായും എങ്ങനെ സംരക്ഷിക്കാന്‍ കഴിയുകയെന്ന് കോണ്‍്ഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ചോദിക്കുന്നത് രേഖകള്‍ മോഷണം പോയെന്ന സര്‍ക്കാര്‍് വാദം വ്യാപക ട്രോളുകൾക്കാണ് വിഷയമായിരിക്കുന്നത്. രാജ്യത്തിന്റെ വളർച്ച മുരടിപ്പും മറ്റുകാര്യങ്ങളും ഉയര്‍ത്തി മുന്‍ പ്രധാനമന്ത്രി ജവഹര്‍്‌ലാല് നെഹറുവിനെ എപ്പോഴും കുറ്റപ്പെടുത്താറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതേ നാണയത്തിലൂടെയാണ് റഫാല് രേഖകളുടെ മോഷണത്തിന് ട്രോളുകളിലൂടെ മറുപടി നല്കുന്നത്. നെഹ്‌റുവാണ് രേഖകള് മോഷ്ടിച്ചതെന്ന് പറഞ്ഞാണ് ട്രോളുകളില് മിക്കതും. എന്നാല്‍ കഴിഞ്ഞ ദിവസം. ഒരിടവേളക്ക് ശേഷം റഫാല്‍ ഇടപാട് വീണ്ടും തിരഞ്ഞെടുപ്പ് വിഷയങ്ങളിലേക്ക് തിരിച്ചുവരവ് നടത്തിയതാണ് ദേശീയരാഷ്ട്രീയം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. റഫാല്‍ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ നടത്തിയ വാദവും സുപ്രീം കോടതി ഉന്നയിച്ച സംശയങ്ങളുമാണ് ബിജെപിയെ വെട്ടിലാക്കിയത്. റഫാല്‍ അഴിമതിയുടെ തുടക്കവും ഒടുക്കവും പ്രധാനമന്ത്രിയിലാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നു. പുല്‍വാമ ഭീകരാക്രമണവും ഇന്ത്യയുടെ മറുപടിയും അഭിനന്ദന്‍ വര്‍ധമാന്റെ മോചനവുമെല്ലാമായി റഫാല്‍ വിമാനയിടപാടിലെ അഴിമതിയാരോപണം ഉറങ്ങിക്കിടക്കുകയായിരുന്നു. റഫാല്‍ ഇടപാട് തടസപ്പെടുത്തുന്ന കോണ്‍ഗ്രസ് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന ആരോപണവുമായി അതിര്‍ത്തിയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാഷ്ട്രീയആക്രമണം ആരംഭിക്കുകയും ചെയ്തതാണ്. എന്നാല്‍ പുനഃപരിശോധന ഹര്‍ജി പരിഗണിക്കവെ ഉയര്‍ത്തിയ വാദങ്ങള്‍ സര്‍ക്കാരിനെയും ബി ജെ പിയെയുംവെട്ടിലാക്കുകയായിരുന്നു.
റഫാലിടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അത് കോടതി പരിശോധിക്കരുതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. വാദം തളളിയ സുപ്രീം കോടതി അഴിമതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഔദ്യോഗികരഹസ്യനിയമത്തിനുപിന്നില്‍ ഒളിക്കാനാകില്ലെന്ന് വ്യക്തമാക്കി. പുറത്തുവന്ന രേഖകള്‍ മോഷ്ടിക്കപ്പെട്ടതായാലും ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാക്കാമെന്നും കോടതി പറഞ്ഞു. കോടതിയില്‍ നിന്നുണ്ടാകുന്ന ഏത് പരാമര്‍ശവും സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദം. കോടതി പിരിഞ്ഞ അധികം വൈകാതെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. രേഖ മോഷണം ആരോപിക്കുന്നത് അഴിമതി മറച്ചുവയ്ക്കാനെന്ന കുറ്റപ്പെടുത്തിയ രാഹുല്‍ മോദിക്കെതിരെ നിയമനടപടിക്ക് തെളിവായെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















