മോദിയുടെ ആഡംബര ബംഗ്ലാവ് തകർത്ത് തരിപ്പണമാക്കി മഹാരാഷ്ട്ര സർക്കാർ ; തകർത്ത് സ്ഫോടന വസ്തുക്കൾ ഉപയോഗിച്ച് ; തകർന്ന് തരിപ്പണമായത് അനധികൃതമായി മുംബൈയില്‍ പണിത 100 കോടി രൂപ മൂല്യമുള്ള ബംഗ്ലാവ്; ആപ്പിലായി മോദി

പഞ്ചാബ് നാഷനൽ ബാങ്കിൽ(പിഎൻബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് തകർത്തു. മഹാരാഷ്ട്ര സർക്കാരാണ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ബംഗ്ലാവ് പൊളിച്ചടുക്കിയത്.
ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് സർക്കാർ നടപടി. കയ്യേറ്റങ്ങളും നിർമ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഡയനാമിറ്റുകള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അനധികൃത ബംഗ്ലാവെന്നാണ് ബോംബൈ ഹൈക്കോടതി രൂപാന എന്ന് പേരിട്ടിരിക്കുന്ന ബംഗ്ലാവിനെ വിശേഷിപ്പിച്ചത്.
അലിബാഗിലുള്ള ഒന്നരയേക്കറിൽ കോടികൾ മുടക്കി നീരവ് മോദി കെട്ടി ഉയർത്തിയ ഒഴിവുകാല വസതിയാണ് ജില്ലാ ഭരണകൂടം ഇടിച്ചു നിരത്തിയത്. ഏകദേശം 100 കോടിയോളം വിലമതിപ്പ് ഇതിനു വരുമെന്നാണ് റിപ്പോർട്ട്. മുപ്പത് കിലോ സ്ഫോടക വസ്തുക്കൾ വിവിധ ഇടങ്ങളിൽ നിറച്ചാണ് കെട്ടിടം പൊളിച്ചത്.
മുപ്പത് കിലോ സ്ഫോടക വസ്തുക്കൾ വിവിധ ഇടങ്ങളിൽ നിറച്ചാണ് കെട്ടിടം പൊളിച്ചത്. ബംഗ്ലാവ് പൊളിച്ചു നീക്കാനായി കഴിഞ്ഞ ഒരു മാസമായി അധികൃതര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ വലിയ മെഷിനുകള്‍ ഉപയോഗിച്ചിട്ടും കെട്ടിടത്തിന്റെ അടിത്തറ ഇളക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഡൈനമിറ്റുകള്‍ ഉപയോഗിച്ചത്.
വലിയ കോണ്‍ക്രീറ്റ് തൂണുകൾ തകർക്കുകയായിരുന്നു ശ്രമകരം. തീരത്തെ സ്ഥലം എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്തുക്കളും ലേലത്തിൽ വയ്ക്കും.
33,000 ചതുരശ്ര അടിയിൽ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബംഗ്ലാവ് മുംബൈയില്‍ നിന്ന് 90 കിലോ മീറ്റര്‍ കിഹിം ബീച്ചില്‍ സ്ഥിതിചെയ്യുന്നത്.25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാന്‍ നീരവ് മോഡി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 100 കോടിയിലധികം ചെലവ് വരുന്ന സ്ഥലത്തെ മുന്‍ ഭാഗത്തുള്ള ഉദ്യാനവും കൈയ്യേറി നിര്‍മ്മിച്ചതാണ്. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം.
2009ല്‍ ബോംബെ ഹൈക്കോടതിയില്‍ ശംഭുരേജ് യുവ ക്രാന്തി എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. നിയമവിരുദ്ധമായി നിര്‍മിച്ച ബംഗ്ലാവുകള്‍ക്കെതിരെയും ഹോട്ടലുകള്‍ക്കെതിരെയും നടപടികള്‍ എടുക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.
മോദി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും കടന്നതിന് ശേഷമാണ് നടപടി ഉണ്ടായത്. ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് അവസാനം വരെ പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുല്യമേറിയ വസ്തുക്കള്‍ ബാങ്കുകള്‍ കണ്ടുകെട്ടുകയും ചെയ്തു. മോദി ഇന്ത്യയില്‍ നിന്നും മുങ്ങിയതിന് ശേഷം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്ന ഓഴിവുകാല വസതി കൂടിയായിരുന്നു രൂപാന ബംഗ്ലാവ് .നീരവ് മോദിയുടെ 148 കോടി വില വരുന്ന സ്വത്തുക്കള്‍ മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തിരുന്നു.
വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോദി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെട്ടിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന തരത്തില്‍ പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ നിലനില്‍ക്കുന്ന കുറ്റം. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി.
https://www.facebook.com/Malayalivartha





















