ഇന്ത്യാക്കാരെ തൊടാന്‍ ഭീകരര്‍ക്കാകില്ല; ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത നിഷേധിച്ച് പ്രതിരോധ മന്ത്രാലയം; സൈനികന്‍ സുരക്ഷിതനാണെന്നും വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു

സൈനികന്‍ സുരക്ഷിതനെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം. ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. അവധിയിലായിരുന്ന സൈനികന്‍ മൊഹമ്മദ് യാസീന്‍ ഭട്ടിനെ നേരത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സൈനികന്‍ സുരക്ഷിതനാണെന്നും വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ജോലി ചെയ്തിരുന്ന സൈനികനെ തട്ടിക്കൊണ്ടു പോയെന്ന തരത്തലായിരുന്നു ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. ജമ്മു കശ്മീരിലെ ഒരു വാര്‍ത്താ ഏജന്‍സിയായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഈ മാസം അവസാനം വരെ അവധിയായതിനാല്‍ ബദ്!ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മൊഹമ്മദ് യാസീന്‍ ഭട്ട്. വീട്ടില്‍ നിന്ന് സൈനികനെ കാണാനില്ലെന്ന് ഇന്നലെ വൈകിട്ടോടെ പൊലീസിന് പരാതി ലഭിച്ചു എന്നായിരുന്നു വാര്‍ത്ത.
പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സംഘം ആളുകളെത്തി യാസിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞതായും യാസീന്‍ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് സൈന്യം നടത്തുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അത് വെറും അഭ്യൂഹം മാത്രമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അവധിയിലായിരുന്ന സൈനികന്‍ മൊഹമ്മദ് യാസീന്‍ ഭട്ടിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ജമ്മു ആന്റ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ജോലി ചെയ്തിരുന്ന സൈനികനെയാണ് തട്ടിക്കൊണ്ടു പോയത്. ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മൊഹമ്മദ് യാസീന്‍ ഭട്ട്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു മൊഹമ്മദ് യാസീന്‍ ഭട്ട്. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്. ഈ മാസം അവസാനം വരെ യാസിന് അവധി ഉണ്ടായിരുന്നു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഒരു സംഘം ആളുകളെത്തി യാസിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. യാസീന്‍ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് സൈന്യം നടത്തുന്നത്. സ്ഥലത്തേക്ക് കരസേനയെയും അര്‍ധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. എന്നാല്‍ ഏത് ഭീകരസംഘടനയില്‍പ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. മുന്‍പ് ഇത് പോലെ ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇത് കശ്മീരില്‍ വലിയ പ്രതിഷേധങ്ങളാണുണ്ടാക്കിയത്. സമാനമായ രീതിയിലാണ് വീണ്ടും തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്. 2017ലുണ്ടായ സമാനമായ സംഭവത്തില്‍ ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഉമര്‍ ഫയാസും അവധിയിലായിരുന്നു.
https://www.facebook.com/Malayalivartha





















