നടി കോവൈ സരള രാഷ്ട്രീയത്തിലേക്ക്; കമൽ ഹാസന്റെ പാർട്ടിയിൽ

ഭാഷാതീതമായി തെന്നിന്ത്യയൊട്ടാകെ ചിരിപ്പിക്കുകയും മികവുറ്റ കഥാപാത്രങ്ങൾ നൽകുകയും ചെയ്ത പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി കോവൈ സരള നടൻ കമൽ ഹാസന്റെരാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ ചേർന്നു. മക്കൾ നീതി മയ്യം ഓഫീസിൽ ഇന്നലെ നടന്ന വനിതദിനാഘോഷച്ചടങ്ങിൽ പങ്കെടുത്ത അവർ കമൽഹാസന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുകയായിരുന്നു.
സമൂഹത്തിൽ മക്കൾ നീതി മയ്യം മാറ്റം കൊണ്ടുവരും.സിനിമാനടൻമാർ രാഷ്ട്രീയത്തിൽ വരുന്നത് നല്ല പ്രവണതയാണ്. വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടൻമാർക്ക് സാധാരണക്കാരുടെ പ്രശ്നങ്ങൾ മറ്റാരേക്കാളും ഉൾക്കൊള്ളാനും സങ്കടങ്ങൾ ഒപ്പാനും പറ്റും. ഇതുകൊണ്ടാണ് താൻ കമൽഹാസന്റെ പാർട്ടിയെ ഇഷ്ടപ്പെടുന്നതും കോവൈ സരള വ്യക്തമാക്കി.
മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ 750-ഓളം ചിത്രങ്ങളിൽ കോവൈ സരള അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കമൽഹാസൻ മക്കൾ നീതി മയ്യം തുടങ്ങിയത്. നടിമാരായ ശ്രീപ്രിയ, കമിലനാസർ തുടങ്ങിയവർ പാർട്ടി അംഗങ്ങളാണ്.
https://www.facebook.com/Malayalivartha





















