മോദി തെളിവ് പുറത്ത് വിട്ടു ; ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലുണ്ടായ നാശനഷ്ട്ടത്തിനും മരണസംഖ്യയിലും വ്യക്തത ആവശ്യപ്പെടുന്നവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒടുവില്‍ നരേന്ദ്രമോദി പറഞ്ഞു. 130 കോടി ജനങ്ങളാണ് തെളിവ്. ബാലാക്കോട്ട് ആക്രമണത്തില്‍ മോദി നയം വ്യക്തമാക്കി. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലുണ്ടായ നാശനഷ്ട്ടത്തിനും മരണസംഖ്യയിലും വ്യക്തത ആവശ്യപ്പെടുന്നവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരക്കാര്‍ പാക്കിസ്ഥാനെ പ്രീണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നു നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം സ്ഥരീകരിച്ച് ആദ്യം ട്വീറ്റ് ചെയ്തത് പാക്കിസ്ഥാനാണ്. കേന്ദ്ര സര്‍ക്കാരിന് ആക്രമണത്തിന്റെ യാതൊരു ബഹുമതിയും ആവശ്യമില്ല. 130 കോടി ജനങ്ങളാണ് തന്റെ തെളിവെന്നു പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനു പുറമെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ടു ജവാന്മാരുടെ കുടുംബവും വ്യോമാക്രണത്തിനു തെളിവുകള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ മരിച്ച റാം വകീല്‍, പ്രദീപ് കുമാര്‍ എന്നിവരുടെ ബന്ധുക്കളാണ് ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനു വ്യക്തമായ തെളിവില്ലെന്നു പറഞ്ഞത്. ഇതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ മറുപടി. 2008ല്‍ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പുല്‍വാമയ്ക്കു ശേഷം താനും അതുപോലെ ചെയ്യാന്‍ ആയിരുന്നെങ്കില്‍ ജനങ്ങള്‍ എന്തിനാണ് തന്നെ തിരഞ്ഞെടുത്തതെന്നു മോദി ചോദിച്ചു.
രാജ്യത്തിന്റെ ഐക്യ അന്തരീക്ഷം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് വെള്ളിയാഴ്ച കാന്‍പുരില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. കശ്മീരി വ്യാപാരികള്‍ക്ക് നേരേ ലക്‌നൗവില്‍ നടന്ന ആക്രമണത്തെ അപലപിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. 40 ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ കശ്മീര്‍ ചാവേറാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് വിവിധ ഇടങ്ങളില്‍ കശ്മീരികള്‍ക്കു നേരേ ആക്രമണം ഉണ്ടായത്. ബുധനാഴ്ചയാണ് ലക്‌നൗവില്‍ ഒരു സംഘം ആളുകള്‍ രണ്ടു കശ്മീരി വ്യാപാരികളെ വടികൊണ്ട് തല്ലി ഇന്ത്യാക്കാരാണെന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ വിശ്വ ഹിന്ദു ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമകാരികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha





















