ഗ്രനൈഡ് ആക്രമണം നടത്തിയത് ഒന്‍പതാം ക്ലാസുകാരന്‍; ജമ്മുവിലെ ബസ്സ്റ്റാന്റിലെ ഭീകരാക്രമണത്തിന് പിന്നില്‍ 9ാം ക്ലാസുകാരനെന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ആശങ്കകള്‍ ഇരട്ടിയാകുന്നു

ജമ്മുവിലെ ബസ്സ്റ്റാന്റിലെ ഭീകരാക്രമണത്തിന് പിന്നില്‍ 9ാം ക്ലാസുകാരനെന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ആശങ്കകള്‍ ഇരട്ടിയാവുകയാണ്. ജമ്മുവിലെ തിരക്കേറിയ ബസ്സ്റ്റാന്റില്‍ രണ്ടു പേരുടെ മരണത്തിനും 32 പേരുടെ പരിക്കിനും കാരണമായ ഗ്രനേഡ് ഉപയോഗിച്ചുള്ള ഭീകരാക്രമണത്തില്‍ വഴിത്തിരിവ്. ഗ്രനൈഡ് ആക്രമണം നടത്തിയത് ഒന്‍പതാം ക്ലാസുകാരന്‍ എന്ന് തെളിഞ്ഞു.
ഗ്രനൈഡ് ഭക്ഷണത്തില്‍ പൊതിഞ്ഞ് ബസ്സ്റ്റാന്റില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുകയായിരുന്നു ഈ കൌരമരക്കാരന്‍. സംഭവസ്ഥലത്ത് കാറില്‍ എത്തിയ കുട്ടി ബസ്സില്‍ ഭക്ഷണപാത്രം വച്ച് തിരികെ വരികയായിരുന്നു. ഇയാള്‍ ഒരു കാറിലാണ് എത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ
ഡ്രൈവറെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ആക്രമണത്തിന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുമാണ് 15 വയസ്സുകാരനെ പോലീസ് കൂട്ടിക്കൊണ്ടുപോയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളാണ് ബോംബ് നിര്‍മ്മിച്ചതെന്ന് തെളിഞ്ഞത്.
യൂട്യൂബില്‍ നിന്നുമാണ് ഗ്രനൈഡ് എങ്ങിനെ നിര്‍മ്മിക്കുമെന്നും ഉപയോഗിക്കുമെന്നും കണ്ടെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഇന്നലെ മരിച്ചിരുന്നു. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആണ് ആക്രമണത്തിന് പിന്നിലെന്നും ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ഫറൂഖ് അഹമ്മദ് ഭട്ടാണ് ആക്രമണത്തിന് കുട്ടിയെ നിയോഗിച്ചതെന്നും ജമ്മുകശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനിക ബസ്സുകളുടെ നേര്‍ക്ക് കാര്‍ ഓടിച്ചു കയറ്റിയ ആദില്‍ അഹമ്മദ് ധര്‍ എന്ന ചാവേര്‍ ജയ്‌ഷെ മുഹമ്മദിന്റെ അഫ്‌സല്‍ ഗുരു ചാവേര്‍ സംഘ ത്തിലെ അംഗമായിരുന്നു. ചെറുപ്പക്കാര്‍ തീവ്രവാദത്തിലേയ്ക്ക് കടന്നുവരുന്നത് കാശ്മീരില്‍ വലിയ ആശങ്കയായിരക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍. താന്‍ ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ഒരിക്കലും അഭിമാനിക്കുന്നില്ലെന്നുള്ള പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ മകന്റെ വാക്കുകള്‍ വലിയ വിവാദമായിരിക്കുന്നതിനൊപ്പമാണ് പുതിയ വാര്‍ത്തകളും. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്നതില്‍ രോഷാകുലനായി പാര്‍ലമെന്റ് ആക്രമണകേസിലെ അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. ഇത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്ന് തനിക്ക് ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനമൊന്നുമില്ല എന്ന് ഗാലിബ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha





















