ആഡംബര കാറിൽ വന്നിറങ്ങിയ ചുള്ളന്റെ വലയിൽ വീണത് 150 പെൺകുട്ടികൾ; മാന്യമായി പെരുമാറുന്ന ഫ്രീക്കൻ കാമുകിമാരോട് ആവശ്യപ്പെടുന്നത് വൺ ഡേ ടൂർ; വലയിൽ വീണെന്ന് ഉറപ്പായതിനുപിന്നാലെ കൂടെകൂട്ടുന്നത് സുഹൃത്തുക്കളെ: പിന്നാലെ നഗ്നചിത്രങ്ങൾ പകർത്തി പീഡനത്തിനിരയാക്കി സുഹൃത്തുക്കൾക്ക് കാഴ്ചവച്ച് എംബിഎക്കാരന്റെ ക്രൂരത...

വിദ്യാർഥിനികളെയും യുവതികളെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മുഖ്യ കുറ്റവാളി തിരുനാവുക്കരശ് എന്ന യുവാവ് പൊള്ളാച്ചിയിൽ പിടിയിലായി. മാക്കിനാംപട്ടിയിൽ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെയാണ് തിരുനാവുക്കരശ് എന്ന എംബിഎ ബിരുദധാരിയായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്. ലൈംഗികമായി ഉപയോഗപ്പെടുത്തിയശേഷം ഭീഷണിപ്പെടുത്തി പെൺകുട്ടികളെ ഇയാൾ സുഹൃത്തുക്കൾക്കും കാഴ്ച വച്ചിരുന്നു. ആരും പരാതി നല്‍കാത്തതു കൊണ്ടു മാത്രം ഇയാൾ നിമയത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രണയം നടിച്ച് വിദ്യാർഥികളെയും യുവതികളെയും വശീകരിച്ച് കാറിൽക്കയറ്റി കൊണ്ടുപോവുകയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പീഡനം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് പണവും തട്ടിയെടുത്തിട്ടുണ്ട്. എം.ബി.എ. ബിരുദധാരിയാണ് തിരുനാവുക്കരശ്. തിരുനാവുക്കരശിൽ നിന്ന് പിടികൂടിയ രണ്ട് മൊബൈൽ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി വീഡിയോകളും അശ്ലീല ഫോട്ടോകളും കണ്ടെത്തി.
കഴിഞ്ഞമാസം ഒരു പെൺകുട്ടിയെ പ്രണയം നടിച്ച് വിനോദ യാത്രയ്‌ക്കെന്നു പറഞ്ഞ് കാറിൽക്കയറ്റി കൊണ്ടുപോയിരുന്നു. കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ബഹളമുണ്ടാക്കി. തുടർന്ന്, കാറിൽ നിന്ന് ഇറക്കിവിട്ടു. കുട്ടി വിവരം വീട്ടിൽ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴു വർഷമായി നടക്കുന്ന പീഡന വിവരം അറിയുന്നത്.
വിദ്യാർഥിനികളെയും യുവതികളെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ മുഖ്യ കുറ്റവാളി തിരുനാവുക്കരശ് ഒളിവു ജീവിതം നയിച്ചിരുന്നത് തിരുപ്പതിയിലായിരുന്നു. ക്ഷേത്രത്തിലെ സൗജന്യ താമസ സൗകര്യമുള്ള മഠത്തിൽ ഭക്തൻ എന്ന വ്യാജേന ഒളിച്ചു താമസിക്കുകയായിരുവെന്ന് പോലീസ് പറഞ്ഞു. കൂട്ടാളികളായ ശബരിരാജൻ, വസന്തകുമാർ, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തതറിഞ്ഞപ്പോൾ തിരുനാവുക്കരശ് കോയമ്പത്തൂർ, സേലംവഴി തിരുപ്പതിയിലേക്ക് പോവുകയായിരുന്നു. ഫോൺ ഉപയോഗിക്കാതിരുന്നതു കാരണം കണ്ടുപിടിക്കാനായില്ല. ഇടയിൽ തിരുപ്പതിയിൽ നിന്ന് ഫോൺ വന്നത് കണ്ടുപിടിച്ച പോലീസ് അവിടേക്ക് പുറപ്പെടാൻ തയ്യാറായി. ഫോൺ സിഗ്നൽ സേലത്താണെന്ന് വ്യക്തമാവുകയും തുടർന്നുള്ള നിരീക്ഷണത്തിൽ ഇയാൾ പൊള്ളാച്ചിക്ക് വരുന്നതായും മനസ്സിലായി. കാറിൽ മാക്കിനാംപട്ടിയിലുള്ള വീട്ടിലേക്ക് വരുമ്പോൾ കാർ തടഞ്ഞ് പ്രത്യേക പോലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു.
പ്രതിയിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളിൽ നിന്ന് നിരവധി യുവതികളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതിയെ പൊള്ളാച്ചി ജെ.എം. ഒന്നാം നമ്പർ കോടതിയിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിലടച്ചു. പ്രതികളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യാൻ നടപടികളെടുക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേ സമയം പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതായി ആരോപണമുണ്ട്. തുടർന്ന്, വിവിധ രാഷ്ട്രീയ പാർട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചതോടെയാണ് പ്രതികളെ പിടികൂടുന്നത്. പ്രധാനപ്രതി തിരുനാവുക്കരശിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്പോൾ കാണാൻ വേണ്ടി ചൊവ്വാഴ്ചരാത്രി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ തടിച്ചു കൂടിയത് സ്ത്രീകളടക്കം നൂറുകണക്കിനു പേരായിരുന്നു. പ്രതിയെ പൊള്ളാച്ചി ജെ.എം. ഒന്നാം നമ്പര്‍ കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
https://www.facebook.com/Malayalivartha





















